Chapter Title : മലർകൊടി [Jay]
ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് പോയി അവരെ അവിടെ നിന്നും കേറ്റി വിടണം. സ്റ്റേഷനിലെത്തി അവർ എനിക്ക് ഒരു ഗിഫ്റ്റ് ബോക്സ് തന്നു ഞാൻ അത് വാങ്ങി. കാരണം അവരുടെ റൂമിന്റെയും മറ്റും പൈസ വാങ്ങരുത് എന്ന് ഞാൻ മാനേജ്‌റോട് പറഞ്ഞിട്ടുണ്ടായിരുന്നു.
ഞാൻ ഗിഫ്റ്റ് വാങ്ങി. കണ്ടിട്ട് ഒരു watch ആണെന്ന് തോന്നി. ഇതിനിടക്ക് ആച്ചിയുമായി സംസാരിക്കാൻ ഒരു അവസരം കിട്ടി, രാത്രി പറഞ്ഞതെ അവൾക്ക് ഇന്നും പറയാൻ ഉണ്ടായിരുന്നുള്ളു. വിധിയുണ്ടെങ്കിൽ വീണ്ടും കണ്ടുമുട്ടട്ടെ എന്ന്.ഞാൻ പിന്നെ അധികം കടിച്ചുതൂങ്ങിയില്ല എങ്കിലും എന്റെ മുഖത്ത് നിരാശ പ്രകടമായിരുന്നു. അങ്ങനെ അവരെ ട്രെയിനിൽ കേറ്റി ഞാൻ റ്റാറ്റാ പറഞ്ഞു നിന്നു, AC കോച്ചിലെ വിൻഡോയുടെ കർട്ടൻ മാറ്റി ആച്ചി എന്റെ കണ്ണുകളിൽ ഒന്ന് നോക്കി. ഞാൻ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവിടെ നിന്നു.
പോവുന്നെങ്കിൽ ഇവളും പോവട്ടെ.... എന്റെ ജീവിതത്തിൽ ദൈവം എഴുതിച്ചേർതിരിക്കുന്ന ഒരു അദ്ധ്യായം ആയിരുന്നിരിക്കാം ഇത്. ഒരു പഞ്ചാബ് ലവ് സ്റ്റോറി.
ഞാൻ വീട്ടിൽ തിരിച്ചെത്തി രണ്ട് ദിവസമെടുത്തു ഒന്ന് പഴയപോലെയാവൻ. ഇടയ്ക്ക് അശ്വതി വിളിച്ചു അർച്ചനയുടെ കാര്യം പറഞ്ഞു. അങ്ങനെ ആശാന്റിയെ നേരിൽ കാണാൻ ഞാൻ തീരുമാനിച്ചു.
ആച്ചിയും ഫാമിലിയുമായി നിൽക്കുന്ന ഫോട്ടോ ഞാൻ വാട്സ്ആപ്പ് പ്രൊഫൈൽ പിക്ചർ ആക്കി. കുറച്ചുമണിക്കൂറുകൾ മാത്രം ലഭിച്ച സുഖമുള്ള ഓർമ്മകൾക്കായി.
കടവന്ത്രയിലെ അശ്വതിയുടെ വീടിന്റെ മുന്നിൽ നിൽക്കുമ്പോൾ ആശാന്റിയെ എങ്ങനെ ഫേസ് ചെയ്യും എന്നായിരുന്നു എന്റെ ചിന്ത. ഒരു ബെല്ലിൽ തന്നെ ആന്റി വാതിൽ തുറന്നു. എന്നെ കണ്ടമാത്രയിൽ കെട്ടിപിടിച്ചു വിശേഷങ്ങൾ തിരക്കി. അങ്ങനെ വിശേഷങ്ങൾ പറഞ്ഞു ഉച്ചയ്ക്ക്
💬 Comments
View all comments