Chapter Title : മലയോരങ്ങളിൽ ? [സണ്ണി]
മറയ്ക്കാൻ മാന്യതയടിച്ചു..
“മ്മം... ഉം...നിനക്ക് വേണ്ടങ്കിലും പെണ്ണമ്മച്ചേച്ചിക്ക് വേണം. ഇന്ന് പരിചയപ്പെടുത്തണം എന്ന് എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്..." അവന്റെ ഡയലോഗ് കേട്ട് എന്റെ യുള്ളിൽ സന്തോഷവും പേടിയും ഒരുമിച്ച് പെരുമ്പറ മുഴക്കി...
“എടാ.. നീ ടെൻഷനാവു വൊന്നും വേണ്ട.. തൊടക്കക്കാരെയും സ്ഥിരം കുറ്റികളെയും കള്ളുകുടി കഞ്ചാവ് ഐറ്റങ്ങളെയുമൊക്കെ ഒരു പോലെ മാനേജ് ചെയ്യാൻ ചേച്ചിക്കറിയാം..." എന്റെ ഭാവങ്ങളെല്ലാം നിമിഷം കൊണ്ട് ഒപ്പിയെടുത്ത് ധൈര്യപ്പെടുത്തി അവൻ കുളിച്ച് തോർത്തി തോർത്ത് എന്റെ നേർക്കെറിഞ്ഞു... കുളി കഴിഞ്ഞ് വീടിന്റെ മുറ്റത്തേക്ക് കയറുമ്പോഴും ഞാൻ ചെകുത്താനും ബാലണ്ണയ്ക്കുമിടയിൽ പെട്ട ആറാട്ട് എയർഗണ്ണന്റെ അവസ്ഥയിലായിരുന്നു... പുറമെനിന്ന് കാണുന്നവർ ഒന്നും മനസിലാകാത്ത കോമഡിപ്പടം പോലെ ആസ്വദിക്കുമെങ്കിലും, നമ്മുടെ ഉള്ളിൽ എന്ത് ചെയ്യണം ചെയ്യണ്ട എന്ന മുള്ളിൽ നിൽക്കുന്ന ഒരവസ്ഥയിലല്ലേ...!
“എടാ നീ ഒരുതുള്ളി പോലും പേടിക്കണ്ട ഞാനല്ലേ പറയുന്നത്... നീ അതുകള , പിന്നെ നാട്ടിലെന്തെല്ലാം വിശേഷങ്ങളുണ്ടെടാ.." തുണിമാറി വരാന്തയിലിരുന്ന് ദൂരെ കുന്നിൻ ചെരുവിലേക്ക് നോക്കി നെഞ്ചിടിപ്പുമായിരിക്കുമ്പോൾ അവൻ ചൂട് ചായയുമായെത്തി….
“ടാ..അപ്പനിപ്പഴും കടലിപ്പോണുണ്ടാ, പെങ്ങള് എന്തിനാ പഠിക്കുന്നതിപ്പോ.., ടാ പിന്നെ ആ ട്വിങ്കിള് നിന്നെ വിളിക്കാറുണ്ടോ ഇപ്പോ കറങ്ങാൻ..."അവൻ മനപ്പൂർവം വിഷയം മാറ്റിക്കൊണ്ട് ചായ ഊതിക്കുടിച്ചു…
“ഓ..അവള് നമ്മള് പറഞ്ഞ പോലെ യു.കെ യ്ക്ക് പറന്നെടാ.. ഇപ്പോ വിളിയും പറിയുമൊന്നുമില്ല.." ട്വിങ്കിളിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ എന്റെ മോഡ് മാറിപ്പോയി. എന്റെ പറിശുദ്ധ പ്രേമത്തിലെ അവസാന കണ്ണി . യുകെക്കാരി പണക്കാരി . കോളേജിൽ വച്ച് പ്രേമം തുടങ്ങി ... പാർക്കിൽ ബീച്ചിൽ എല്ലാം പോകാൻ വിളിക്കാറുള്ള കാര്യമാണ് അവൻ പറഞ്ഞത്... ചുണ്ടത്തെ
💬 Comments
View all comments