Chapter Title : മലയോരപ്പാർട്ടിയിലെ കുത്സിതങ്ങൾ 1 [Spulber]
✍️… മലയോരപ്പാർട്ടിയുടെ സ്ഥാപകനും, ആ പാർട്ടിയുടെ ഒരേ ഒരു എം എൽ എ യുമായ മാമച്ചൻ രാജിവെച്ചത് വലിയ കോളിളക്കമുണ്ടാക്കിയ സംഭവമാണ്..ഒരു പീഢന പരാതിയുമായി ബന്ധപ്പെട്ടാണ് മാമച്ചന് എം എൽ എ സ്ഥാനം രാജിവെക്കേണ്ടി വന്നത്.. അയാളുടെ രാജിക്കായി മറ്റു പാർട്ടികൾ സമർദ്ദം ചെലുത്തിയില്ലെങ്കിലും സ്വന്തം പാർട്ടിയിലെ പടയൊരുക്കം കണ്ട് മാമച്ചൻ അന്തംവിട്ടു.. പാർട്ടിക്കുള്ളിൽ തനിക്കുള്ള ശത്രുക്കളുടെ എണ്ണം കണ്ട് അയാളുടെ കണ്ണ് തള്ളിപ്പോയി.. പാർട്ടിക്കുള്ളിലെ മുറവിളി സഹിക്കവയ്യാതെയാണ് മാമച്ചൻ രാജിവെച്ചത്..
ഒരു പ്രധാന പാർട്ടിയുടെ പല പിളർപ്പിൽ ഒന്നാണ് മാമച്ചന്റെ കയ്യിലുള്ള മലയോരപ്പാർട്ടി.. അതയാൾ സ്വന്തമായി ഉണ്ടാക്കിയ പാർട്ടിയാണ്.. അറുപത് കാരനായ മാമച്ചൻ അവിവാഹിതനാണ്.. പാർട്ടി ഉണ്ടാക്കിയ കാലം മുതൽ മാമച്ചൻ എം എൽ എ ആണ്.. ഓരോ അഞ്ച് വർഷം കൂടുമ്പോഴും മാമച്ചന്റെ പാർട്ടി ഓരോ മുന്നണിയുടെ ഭാഗമാകും.. കാല് മാറ്റം ഒരു കലയായി കൊണ്ട് നടക്കുന്ന രാഷ്ട്രീയക്കാരനാണ് മാമച്ചൻ.. ഒരു മന്ത്രിയാവുക എന്ന വലിയ സ്വപ്നവുമായാണ് മാമച്ചൻ മുന്നണി മാറുന്നത്.. നിർഭാഗ്യവശാൽ ഇന്ന് വരെ മാമച്ചന് മന്ത്രിക്കസേരയിലിക്കാൻ യോഗമുണ്ടായിട്ടില്ല..
വർഷങ്ങളായി എം എൽ എ കുപ്പായം തയ്പിച്ച് കാത്തിരിക്കുന്ന നിരവധി പേർ മാമച്ചന്റെ പാർട്ടിയിലുണ്ട്.. മാമച്ചന്റെ മരണത്തോടെയേ അത് നടക്കൂ എന്നും അവർക്കറിയാം..ആ സ്ഥാനമോഹികൾക്ക് കിട്ടിയൊരവസരമായിരുന്നു മാമച്ചന്റെ പീഢനം.. അവർ അരയും തലയും മുറുക്കി രംഗത്തിറങ്ങി.. സ്വന്തം പാർട്ടിക്കാരുടെ ശക്തമായ പ്രതിഷേധത്തിൽ പിടിച്ച് നിൽക്കാനാവാതെയാണ് മാമച്ചൻ രാജിവെച്ചത്..
ഇന്ന് പാർട്ടി ഓഫീസിൽ സുപ്രധാനമായ ഒരു യോഗം നടക്കുകയാണ്.. മാമച്ചൻ രാജിവെച്ച മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്.. മറ്റു പാർട്ടികളെല്ലാം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണവും
💬 Comments
View all comments