Chapter Title : മലയോരപ്പാർട്ടിയിലെ കുത്സിതങ്ങൾ 1 [Spulber]
അവസരം നൽകണം മാമച്ചായാ…
ഞാനാണെങ്കിൽ മണ്ഡത്തിൽ മൊത്തം ഒരോളം ഉണ്ടാക്കിയിട്ടുണ്ട്…എനിക്ക് തന്നെ തരണം ഈ സീറ്റ്… “..
അനിത അവളുടെ കാര്യം പറഞ്ഞു.. ഓരോരുത്തരുടേയും അനുയായികളും കൂടി ശബ്ദമുയർത്താൻ തുടങ്ങിയതോടെ യോഗ ഹാൾ ബഹളമയമായി..
“മാമച്ചാ… ആരെയാന്ന് വെച്ചാ വേഗം പ്രഖ്യാപിക്ക്… അല്ലേൽ പാർട്ടി ആപ്പീസിൽ ചോര വീഴും…”..
പ്രവർത്തകരുടെ വികാരപ്രകടനം കണ്ട് അന്തംവിട്ട് നിൽക്കുന്ന മാമച്ചനോട് വറീത് മുന്നറിയിപ്പ് പോലെ പറഞ്ഞു..
“ഈ ബഹളത്തിനിടയിൽ ഞാനെങ്ങനെ പ്രഖ്യാപിക്കാനാ വറീതേ… ?..
ആരെ പ്രഖ്യാപിച്ചാലും ചോര വീഴും…”..
“എന്ന് വെച്ച്… ?..
ഇനിയിത് നീട്ടിക്കൊണ്ട് പോയാലെങ്ങിനെയാ… ?..
എന്റെ പേരങ്ങ് പറ മാമച്ചാ… അതോടെ ഈ ബഹളങ്ങ് നിൽക്കും…”..
വറീത് സൂത്രത്തിൽ പറഞ്ഞു.. മാമച്ചൻ,വറീതിനെ രൂക്ഷമായൊന്ന് നോക്കി.. പിന്നെ വീണ്ടും മൈക്ക് കയ്യിലെടുത്തു..താൻ കഷ്ടപ്പെട്ട് വളർത്തിക്കൊണ്ട് വന്ന തന്റെ പാർട്ടി തന്റെ കയ്യിൽ നിന്നും പിടി വിട്ട് പോവുന്നത് വേദനയോടെ അയാളറിഞ്ഞു..
“നിങ്ങളിങ്ങനെ ബഹളമുണ്ടാക്കിയാ ഒന്നും നടക്കില്ല… ഈ പാർട്ടിയുടെ ചെയർമാൻ ഞാനാണ്… ഞാൻ പറയുന്നതനുസരിക്കുന്നവരാണ് യഥാർത്ത പാർട്ടി പ്രവർത്തകർ.. ഞാനാരെ തീരുമാനിച്ചാലും നിങ്ങളത് അംഗീകരിക്കണം… “..
മാമച്ചൻ സംയമനത്തോടെ സംസാരിച്ചു..
“മാമച്ചൻ തീരുമാനിച്ചോ..
പക്ഷേ തീരുമാനിക്കുന്നത് എന്നെയായിരിക്കണം…”..
ബിനോയി ഉച്ചത്തിൽ പറഞ്ഞു..
“നീ ഇന്നലെ വന്നവനല്ലേ ബിനോയീ… ?.
ഞാനൊക്കെ കാലം കുറച്ചായി ഈ പാർട്ടിയിൽ പണിയെടുക്കുന്നു…നിനക്കിനിയിയും അവസരം കിട്ടും…”..
വറീത്, ബിനോയിയോട് വിളിച്ച് പറഞ്ഞു..
ഇത് ഈ യോഗത്തിൽ തീരുമാനമാക്കാൻ പറ്റില്ലെന്ന് മാമച്ചന് മനസിലായി..ആരെ പ്രഖ്യാപിച്ചാലും ഇവിടെ കലാപമുണ്ടാകും..
“ആദ്യം നിങ്ങളൊന്ന് മിണ്ടാതിരിക്ക്…
തീരുമാനം ഞാൻ പറയാം…”..
മാമച്ചൻ മൈക്കിലൂടെ ഉറക്കെ പറഞ്ഞപ്പോൾ ഹാള്
💬 Comments
View all comments