Chapter Title : മല്ലു ജർമൻസ് 1 [Dennis]
ഷെലിന്റെ പുതപ്പ് മാറ്റി തണുത്ത വെള്ളം കൊണ്ട് ദേഹം തുടച്ചുകൊടുത്തു. അല്പം കഴിഞ്ഞപ്പോൾ ചൂട് കുറഞ്ഞു. അവൾ ഷെലിനെ എണീപ്പിച്ചിരുത്തി ഭക്ഷണം കൊടുത്തു. ഷെലിന്ന് അവൾ ഫോൺ നമ്പർ കൊടുത്തു. " എന്ത് ആവശ്യം ഉണ്ടേലും എന്നെ വിളിക്കണം, നീ എന്റെ ബന്ധുവാണ് എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നെ, അതുകൊണ്ട് എനിക്ക് കൂടെ നിക്കാം, ലീവ് മാർക്ക് ചെയ്യുകയും വേണ്ട " നിഷാന പറഞ്ഞു. " താങ്ക് യു ചേച്ചി, അവന്മാർക്ക് ക്ലാസ്സ് ഉള്ളത്കൊണ്ട് പോകാതെ പറ്റില്ലല്ലോ,
അതുകൊണ്ടാണ്. ഞാൻ ബുദ്ധിമുട്ട് ആകുമോ " " ഹേയ് അതൊന്നും ഇല്ലെടോ " ഒരു രണ്ട് ദിവസം കൂടി അങ്ങനെ തന്നെ മുന്നോട്ട് പോയി. ഷെലിന്റെ എല്ലാകാര്യങ്ങളും നിഷാന ആണ് നോക്കിയിരുന്നത്. അവർ കൂടുതൽ സംസാരിച്ചു. നല്ലപോലെ അടുത്തു. നല്ല സുഹൃത്തുക്കൾ ആയി. അതെ സമയം വീട്ടിൽ മനാഫിന്റെ മേലുള്ള നിഷാനയുടെ അധികാരവും കൂടി കൂടി വന്നു.
രണ്ടു ദിവസം കൊണ്ട് ഷെലിന്റെ പനിയൊക്കെ ഏറെക്കുറെ കുറവായി. ഭക്ഷണമൊക്കെ കഴിച്ചു തുടങ്ങി. രണ്ട് ദിവസം കഴിഞ്ഞുള്ള ഒരു വൈകുന്നേരം നിഷാന വീട്ടിൽ പോകാൻ ഡ്രസ്സ് മാറി റൂമിൽ വന്നു. അഞ്ചു മണിക്ക് ഇറങ്ങുന്ന നിഷാന ഇപ്പൊ ഒരു 7 മണി ഒക്കെ ആകും ഇറങ്ങാൻ. അത്ര നേരം ഷെലിന്റെ കൂടെ ഇരിക്കും. കുറച്ചു നേരം അവന്റെ ഫ്രണ്ട്സിനോടും സംസാരിച്ചിരിക്കും. ഒരു നോർത്ത് ഇന്ത്യക്കാരൻ ഹരി എന്നാ ഹരിലാൽ, പിന്നൊരാൾ ഇറാനി,
സാക്കി എന്നാ സക്കരിയാ. അന്ന് ഇറങ്ങാൻ നേരം നിഷാന പറഞ്ഞു " നാളെ സൺഡേ അല്ലെ. ഞാൻ നൈറ്റ്
💬 Comments
View all comments