0%

Chapter Title : മംഗല്യധാരണം 10 [Nishinoya]

Author : Nishinoya Read All Parts 2.9K

കാര്യങ്ങൾ എല്ലാം പറഞ്ഞു. ആദിക്ക് എന്താ പറ്റിയത് എന്ന് അറിയാതെ നെഞ്ച് പട പടാന്ന് ഇടിക്കാൻ തുടങ്ങി. ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ ആദിയുമായുള്ള ഓരോ നിമിഷങ്ങളും ഓർമകളും മനസ്സിൽ മിന്നിമറഞ്ഞു അതനുസരിച്ചു മിഴികളും നിറഞ്ഞൊഴുകി. കഴിയുന്നതിലും പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി.തിരക്കിയപ്പോൾ ആദി അത്യാഹിത വിഭാഗത്തിൽ ആണെന്ന് അറിയാൻ കഴിഞ്ഞു. പിന്നെ അങ്ങോട്ട് ഒരു ഓട്ടം ആയിരുന്നു. ആദിക്ക് ഒന്നും പറ്റരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചാണ് നീങ്ങിയത്. അവസാനം ആദിക്ക് അടുക്കൽ ഞങ്ങൾ എത്തിപ്പറ്റി. കാലിൽ പ്ലാസ്റ്റർ ഇട്ട് കിടക്കുന്ന ആ കാഴ്ച അധിക സമയം കണ്ട് നിൽക്കാൻ എനിക്ക് സാധിച്ചില്ല.

"... ആദി... എന്താ... പറ്റിയെ..." ആദിയുടെ ശരീരം മുഴുവൻ ഉഴിഞ്ഞു കൊണ്ട് ഞാൻ തിരക്കി.

"... എനിക്ക് ഒന്നും ഇല്ല. ചെറിയ ഒരു ആക്‌സിഡന്റ്..." ചെറു പുഞ്ചിരിയോടെ ആദി പറഞ്ഞു.

"...ചെറിയ ആക്‌സിഡന്റ് ആയിട്ടാണോ കാൽ ഒക്കെ പ്ലാസ്റ്റർ ഇട്ടേക്കുന്നെ..." എന്റെ വിഷമം എനിക്ക് അടക്കാൻ കഴിഞ്ഞില്ല.

"...എനിക്ക് ഒന്നും ഇല്ലടി ഇത്ര അല്ലെ പറ്റിയുള്ളൂ..."

"...മോനെ ഞാൻ ഡോക്ടറെ കണ്ട് സംസാരിക്കട്ടെ. പിന്നെ നിന്റെ അമ്മയെ വിളിച്ചു കാര്യങ്ങളും പറയണം. ഇപ്പൊ തന്നെ ഇരിക്ക പൊറുതി കാണില്ല ആ പാവത്തിന്..."

"...ഞാനും വരാം അച്ഛാ..."

"... വേണ്ട മോൾ ഇവിടെ ഇരുന്നോ ഞാൻ പോയിട്ട് വരാം..."ഞാൻ വരാം എന്ന് പറഞ്ഞത് നിരസിച്ചു അച്ഛൻ പുറത്തേക്ക് പോയി.

"...ഒരുപാട് പേടിച്ചോ..." എന്റെ കവിളിൽ തലോടികൊണ്ട് ആദി പുഞ്ചിരിയോടെ തിരക്കി.

"...പിന്നെ പേടിക്കില്ലേ. മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി. ആ വിളിച്ച സ്ത്രീ എന്താ ഏതാ

💬 Comments

View all comments