0%

Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]

Author : Nishinoya Read All Parts 6.8K

ഇന്നലെ ഫുൾ ശർദിച്ചത്കൊണ്ട് അവൾ ആകെ ടൈഡ് ആണ്. ഈ അവസ്ഥയിൽ അവളെയും കൊണ്ട് പോവാനും പറ്റില്ല..."

"... എന്ത് ചെയ്യാനാ നിന്റെ പ്ലാൻ..." ഞാൻ ചോദിച്ചു.

"...അവളെ ഇവിടെ ഒറ്റക്ക് ആക്കി പോവാനും പറ്റില്ല. കൂടെ ആരെയെങ്കിലും നിർത്താം എന്ന് വച്ചാൽ നമുക്ക് ആരെയും നിർബന്ധിക്കാൻ പറ്റില്ലല്ലോടാ അവരും ഒരുപാട് ആശിച്ചല്ല ടൂറിനു വന്നത്. അതാ എന്ത് ചെയ്യും എന്ന് ആലോചിക്കുന്നേ..."

"...ഞാൻ അവളുടെ കൂടെ ഇരുന്നാൽ മതിയോ..." കുറച്ചുനേരത്തെ ആലോചനക്ക് ശേഷം ഞാൻ ചോദിച്ചു.

"...നീ കാര്യമായിട്ട് പറഞ്ഞതാണോ..."

"... അതേടാ. ഇത് നീ പ്ലാൻ ചെയ്ത ടൂർ ആണ് അപ്പൊ ഒരു തരത്തിലും കുഴപ്പം ഉണ്ടാവാൻ പാടില്ല. ഞാൻ അവളുടെ കൂടെ ഇരുന്നോളാം നിങ്ങൾ പോയിട്ട് വാ..." ചെറിയ ചിരിയോടെ ഞാൻ പറഞ്ഞു.

"... താങ്ക്സ് അളിയാ. കോർഡിനേറ്റർ ഞാൻ ആയത്കൊണ്ട് എനിക്ക് പോവാതിരിക്കാൻ പറ്റില്ല. അതാ കുഴപ്പം..." എന്നെ കെട്ടിപിടിച്ച് ആദി പറഞ്ഞു.

ഞാൻ ഫ്രഷ് ആയി എല്ലാരേയും യാത്രയാക്കി നേരെ ദിയയുടെ റൂമിലേക്ക് പോയി. അവൾ ഇപ്പോഴും ഉറക്കത്തിലാണ്. മുഖത്ത് ഇപ്പോഴും ക്ഷീണം കാണാം. അവിടെ ഉണ്ടായിരുന്ന ഒരു ചെയറിൽ ഇരുന്നു ഞാൻ റീൽ കാണാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോ ബെഡിലെ അനക്കം കേട്ടു നോക്കിയപ്പോ ദിയ ഉണർന്നു.

"... ആഹ് ഗുഡ് മോർണിംഗ് ഉറക്കം എഴുനേറ്റൊ. ക്ഷീണം തോന്നുന്നുണ്ടോ..." അവളുടെ അടുത്തേക്ക് ചെന്നിരുന്നു ഞാൻ ചോദിച്ചു.

"... കുഴപ്പം ഇല്ല. എന്നാലും എന്തോ ഒരു വയ്യായിക..."

"...ഒരുപാട് ദൂരം യാത്ര ചെയ്തതിന്റെ ആയിരിക്കും. പനിയൊന്നും ഇല്ല..." അവളുടെ തൊട്ടുനോക്കി

💬 Comments

View all comments