0%

Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]

Author : Nishinoya Read All Parts 3174

തിരക്ക് ഉള്ളതിനാൽ ഏറെക്കുറെ ലോഡ്ജും ഹോം സ്റ്റേ ഒക്കെ ഫുൾ ആണ്. ഏറെ നേരത്തെ അലച്ചിലിനോടുവിൽ ഒരു മുറി കിട്ടി. ഞാൻ കുളിച്ചു ഇറങ്ങുമ്പോഴേക്കും ചാരു കുളി കഴിഞ്ഞു ബെഡിൽ പുതപ്പും മൂടി ഉറക്കായി. ബെഡ് ലാമ്പ് മാത്രം ഇട്ട് കട്ടിലിൽ കിടന്ന് ഇന്ന് എടുത്ത ഫോട്ടോസും ചരുവിന്റെ സ്റ്റോറിയും എല്ലാം നോക്കി കിടക്കായിരുന്നു.

"... ആദി ഫോൺ ഓഫ്‌ ആക്കി ഉറങ്ങ്. ഇന്നലെയും ഉറങ്ങിയില്ലല്ലോ. എന്റെ കുട്ടന് തണുക്കുന്നില്ലേ വാ..." ഉറക്കത്തിൽ നിന്നും ഉണർന്ന ചാരു അവൾ മൂടിയിരുന്ന പുതപ്പ് ചെറുതായി ഉയർത്തി എന്നെ വരവേറ്റു. ഫോണും ലൈറ്റും ഓഫാക്കി ആമ തോടിനുള്ളിലേക്ക് കയറുന്ന പോലെ ആ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.

"... എന്റെ വാവ ഉറങ്ങിക്കോ കേട്ടോ..." എന്റെ തല അവളുടെ മാറിലേക് അമർത്തി പുണർന്ന് തോളിൽ ചെറുതായി തട്ടികൊണ്ട് ഇരുന്നു. ആ മാറിലെ ചൂടറിഞ്ഞ് ചരുവിനെയും കെട്ടിപിടിച്ചു ഉറങ്ങി.

പിറ്റേന്ന് ചെക്ക് പോസ്റ്റിൽ നിന്നും പാസ്സ് എടുത്ത് വട്ടവടയിലേക്ക് കയറി. പോകുന്ന വഴിയിൽ പച്ചപ്പിൽ മുങ്ങി കിടക്കുന്ന സ്ഥലങ്ങൾ കണ്ടു അവിടെ ഇറങ്ങണം എന്നുണ്ടായിരുന്നു. ഇറങ്ങാൻ അനുവാദം ഇല്ലാത്തതിനാൽ അതിന് കഴിഞ്ഞില്ല. കുറച്ചു കാട്ടു പോത്തുകൾ കൂട്ടം കൂടി നിന്ന് മേയുന്നത് കാണാൻ തന്നെ ഒരു പ്രേത്യേക ഭംഗി ആണ്. അവിടത്തെ ഭൂപ്രകൃതി ആസ്വദിച്ചു ഞങ്ങൾ വട്ടവടയിൽ എത്തി. അവിടത്തെ വിടുകൾ വളരെ മനോഹരമായി തോന്നി. ട്രാക്കിങ് കഴിഞ്ഞ് ഉച്ചക്ക് ഫുഡും കഴിച്ചു കൃഷി സ്ഥലങ്ങളിലേക്ക് ഇറങ്ങി. സ്റ്റൗബെറി കൃഷി ഞാൻ ആദ്യമായാണ് കാണുന്നത് അതേപറ്റി അവിടെ ഉള്ളവരോട് സംസാരിച്ച് കുറച്ചു strawberry വാങ്ങി. ചരുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടത്തെ പൂന്തോട്ടം ആണ്. അവൾക്ക് പൂക്കൾ എന്ന് പറഞ്ഞാൽ ജീവനാ. വീട്ടിൽ അവൾ വന്നേ പിന്നെ ഒരുപാട് ചെടികൾ വളർത്താൻ തുടങ്ങിയെ. അന്ന് അവിടത്തെ ഒരു ഫാം ഹൌസിൽ സ്റ്റേ ചെയ്യാം എന്ന് തീരുമാനിച്ചു. ചെറിയൊരു ഫാം ഹൌസ് ആയിരുന്നു. ഒരു ചെറിയ ഹാൾ പോലുള്ള സെറ്റപ്പിൽ സോഫയും ടീവിയും വെള്ളം ചൂടാക്കാനുള്ള കെറ്റിലും ഉണ്ടായിരുന്നു. പിന്നെ ബെഡ് റൂം. റൂമിൽ നിന്നും പുറത്തേക്ക്

💬 Comments

View all comments