0%

Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]

Author : Nishinoya Read All Parts 3141

കൂടെ തന്നെ ഇല്ലേ. പിന്നെ അമ്മ താഴെ ഒറ്റക്ക് എല്ലാ പണിയും ചെയ്യണ്ടേ ഞാൻ ഇവിടെ ഉള്ളപ്പോ ആ പാവത്തിനെ എന്തിനാ കഷ്ടപ്പെടുത്തുന്നെ..." ഇതിനുള്ള മറുപടി എന്റെ പക്കൽ ഇല്ലായിരുന്നു.

ഉച്ചവരെ ഞങ്ങൾ ഓരോ കാര്യങ്ങളും കഥകളും പറഞ്ഞിരുന്നു. ഉച്ചക്ക് പുള്ളികാരി പോയി ചോറുമായി വന്നു.

"...നീ എപ്പോഴാ ആഹാരം കഴിക്കണേ..." ചോർ കൈ കഴുകാൻ പോകവേ ഞാൻ അവളോട് തിരക്കി.

"...ആദി കഴിച്ച് കഴിഞ്ഞ് ഞാൻ താഴെ പോയി കഴിക്കും..."

"...ഓ അങ്ങനെ ആണല്ലേ..."

"... അആഹ് അയ്യോ.... അമ്മേ... അആഹ്..." കഴിക്കാൻ ഇരുന്നപ്പോ വലതുകൈയിൽ പിടിച്ചു ഞാൻ നിലവിളിച്ചു.

"... അയ്യോ എന്താ പറ്റിയെ..." ചാരു പേടിയോടെ ഓടി എന്റെ അടുക്കൽ എത്തി.

"... കൈക്ക് വല്ലാത്ത വേദന. കൈ തളരുന്നപോലെ തോന്നുന്നു..."

"... അയ്യോ എന്താ ഇപ്പൊ ഇങ്ങനെ പറ്റാൻ. ഞാൻ അച്ഛനെ വിളിക്കാം നമുക്ക് ഹോസ്പിറ്റലിൽ പോവാം..."

"... അതൊന്നും വേണ്ട ഇത് കുറച്ചു കഴിയുമ്പോൾ മാറും. പക്ഷെ അതുവരെ വിശന്നിരിക്കണ്ടേ..." താടിക്ക് കൈയ്യും കൊടുത്ത് വിഷമത്തോടെ ചാരുവിനെ നോക്കി.

"... മോനെ ആദി കുട്ടാ നിന്റെ അടവ് ഒക്കെ എനിക്ക് മനസിലായി കേട്ടോ..." ഞാൻ വെളുക്കണേ ചിരിച്ചു.

ചാരു പോയി കൈകഴുകിവന്ന് എനിക്ക് ചോർ വാരി തരാൻ തുടങ്ങി ഞാൻ സ്നേഹത്തോടെയുള്ള ആ ഓരോ ഉരുളയും കഴിച്ചു. ഇടക്ക് അവളെയും നിർബന്ധിപ്പിച്ചു കഴിപ്പിക്കാൻ തുടങ്ങി. ആദ്യം എതിർപ്പ് പ്രകടിപ്പിചെങ്കിലും പിന്നെ അവളും കഴിച്ചു തുടങ്ങി. പുള്ളിക്കാരി പ്ലേറ്റ് അടുക്കളയിൽ പോയി കഴുകി വച്ചിട്ട് തിരിച്ചു എന്റെ അടുക്കൽ വന്നു.

"... ഇപ്പൊ എങ്ങനെ ഉണ്ട് കൈ ശരിയായോ..."

"... ആഹ് ഇപ്പൊ കുഴപ്പം ഇല്ല. ചിലപ്പോ രാത്രി വീണ്ടും ഇതുപോലെ ആവൻ സാധ്യത ഉണ്ട്..." കൈ ഒന്ന് കുടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.

"... അച്ചോടാ ഇനിയും ഇങ്ങനെ വരുവാണെങ്കിൽ നമുക്ക് ഡോക്ടറെ കാണിക്കാം കേട്ടോ..."

"...ഡോക്ടറെ ഒന്നും കാണിക്കണ്ട ഇതുപോലെ ഓരോ ഹെൽപ് ചെയ്ത് തന്നാൽ മതി..."

അതിനു ശേഷം എന്നും എനിക്ക് വാരി തരുന്നത് അവളാണ്. കൂട്ടത്തിൽ അവളെയും ഞാൻ കഴിപ്പിക്കും. ദിവസങ്ങൾ അങ്ങനെ ഇഴഞ്ഞു നീങ്ങി. ഫുൾ ടൈം ചരുവിന്റെ കൂടെ തന്നെയാ ചിലവഴിക്കുന്നെ. മുകളിലെ മുറി ആയത് കൊണ്ട് അച്ഛനും അമ്മയും അധികം ഇങ്ങോട്ട് കയറി വരാറില്ല. അതോ ഇനി സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവണ്ട എന്ന് കരുതി ആണോ

💬 Comments

View all comments