0%

Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]

Author : Nishinoya Read All Parts 6.9K

തലവേദന എടുത്ത് ഞാൻ തല തടവി. ചരുവിന്റെ ഏതോ കൂട്ടുകാരിയുടെ കല്യാണമാണെന്നും പറഞ്ഞു രണ്ട് ദിവസം മുമ്പ് പോയതാ ഇന്നലെ വരുമെന്ന് പറഞ്ഞിട്ട് വന്നില്ല. ഇങ്ങു വരട്ടെ ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്😡. അവൾ പോയെ പിന്നെ എന്റെ കാര്യങ്ങൾ ആകെ അവതാളത്തിലായി കണ്ണടച്ച് ഞാൻ അവളെ ഓർത്തു.

"...എന്താ മാഷേ കാര്യമായ ചിന്തയിൽ ആണല്ലോ..." കണ്ണ് തുറപ്പോ എന്റെ മടിയിൽ ഇരിക്കുന്ന ചാരുവിനെയാണ് കാണുന്നെ.

"... നീ... നീ... ഇത് എപ്പോ വന്നു..." സന്തോഷവും ആകാംഷയും കൊണ്ട് ഞാൻ ചോദിച്ചു.

"... ഞാൻ ഉച്ചക്ക് വന്നു. ആദി വന്നപ്പോ ഞാൻ അടുക്കളയിൽ നിൽക്കായിരുന്നു. ചായയും പറഞ്ഞ് ഈ ചൂടൻ കേറിപോണത് ഞാൻ കണ്ടായിരുന്നു..." എന്റെ മീശയിൽ പിടിച്ചു തിരിച്ചുകൊണ്ട് എന്നെ കളിയാക്കി.

"...നീ ഇന്നലെ വരാം എന്നല്ലേ പറഞ്ഞെ പിന്നെന്താ വരാതിരുന്നേ..." ഇച്ചിരി കടുപ്പിച്ചു തന്നെ ഞാൻ ചോദിച്ചു.

"... ഇന്നലെ വരാൻ ഇറങ്ങിയപ്പോ അവിടെ ഒടുക്കത്തെ മഴ പിന്നെ അച്ഛൻ പറഞ്ഞു ഇന്ന് വന്നാൽ മതിയെന്ന്. എന്താ എന്നെ കാണാതെ എന്റെ ചക്കര മിസ്സ്‌ ചെയ്തോ..." താടിയിൽ പിടിച്ചു കൊഞ്ചിക്കുന്ന പോലെ അവൾ ചോദിച്ചു.

"... വിട്. ഞാൻ ആരെയും മിസ്സ്‌ ചെയ്തില്ല..." ജാട കുറക്കാതെതന്നെ ചാരുവിന്റെ കൈ തട്ടിമറ്റി.

"...ഞാൻ അങ്ങനെ അല്ലല്ലോ അറിഞ്ഞത്. ചിലർ എന്നെ കാണാതെ ഊണും ഉറക്കവും ഇല്ലാതെ നടക്കാണെന്നോ എപ്പോഴും ദേഷ്യം ആണെന്നോ അങ്ങനെയൊക്കെയാ ഞാൻ കേട്ടത്..." താടിക്ക് കൈയും കൊടുത്ത് ചിന്തിക്കും പോലെ ചാരു പറഞ്ഞു.

"... നിനക്ക് അറിയില്ലേ. നീ ഇല്ലാതെ എനിക്ക് പറ്റില്ലാന്ന് രണ്ട്

💬 Comments

View all comments