Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]
ആവോ. ഈ ദിവസങ്ങളിൽ ചാരുവിനെ കൂടുതൽ അടുത്ത് അറിയാൻ പറ്റി അത് എനിക്ക് അവളോടുള്ള മതിപ്പും സ്നേഹവും കൂടിക്കൊണ്ട് ഇരുന്നു. എന്റെ എല്ലാ കുറുമ്പിനും കൂട്ട് നിൽക്കും. ഇപ്പോ എനിക്ക് ഒരു ലക്ഷ്യമേ ഉള്ളു ചരുവിന്റെ മുഖത്ത് എപ്പോഴും ആ പുഞ്ചിരി ഉണ്ടാവണം. ഭർത്താവ് എന്ന നിലക്ക് അത് എന്റെ കടമ അല്ലെ.
"... ആഹാ ഇവൻ എപ്പോഴും ഭാര്യയെയും കെട്ടിപ്പിടിച്ച് റൂമിൽ അട ഇരിക്കാണോ..." മുറിയിലെ ഞങ്ങളുടെ പ്രണയ നിമിഷത്തിലേക്ക് ക്ഷണിക്കപെടാത്ത രണ്ട് അതിഥികൾ വന്നെത്തി. വേറെ ആര് കാർത്തിയും ദിയയും തന്നെ.
"... കണ്ടവന്റെ ഭാര്യയുടെ കൂടെ അല്ലല്ലോ സ്വന്തം ഭാര്യയുടെ കൂടെ അല്ലേടാ ഇരിക്കുന്നെ..." കാർത്തിയെ നോക്കി ഞാൻ പുച്ഛിച്ചു.
"... സ്നേഹം ഉള്ളവർ അങ്ങനെയ. അല്ലാതെ നിന്നെപ്പോലെ ആണെന്ന് കരുതിയോ..."കാർത്തിക് ദിയയുടെ വകയും ഒരു കുത്തും കിട്ടി. അവർ ഞങ്ങൾക്ക് അരികിലേക്ക് വന്നു.
"... നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ കുടിക്കാൻ വല്ലതും കൊണ്ട് വരാം..." നാണം മറയ്ക്കാനായി ഇതൊരു കാരണമാക്കി ചാരു താഴേക്ക് ഓടി.
"... എന്തിനാ കാർത്തി നീ ഇവരെ കളിയാക്കിയെ അതോണ്ടല്ലേ ചാരു പോയത്..." ദിയ വീണ്ടും കാർത്തിയെ കുറ്റപ്പെടുത്തി.
"... അതൊന്നും കുഴപ്പം ഇല്ലടാ ചാരു ഇപ്പൊ വരും..."
"... പിന്നെ എങ്ങനെ ഉണ്ടടാ തടങ്കൽ ജീവിതം..."
"... സത്യം പറഞ്ഞാൽ ബോർ അടിച്ചു മരിച്ചു. പിന്നെ ചാരു ഉള്ളത് കൊണ്ട് അങ്ങനെ പോണു..."
"... അത് ഞങ്ങൾക്ക് മനസിലായി..." അതിന് ഞാൻ വെളുക്കനെ ചിരിച്ചു.
കുറച്ചു കഴിഞ്ഞപ്പോ ചാരു കുടിക്കാൻ വെള്ളവുമായി വന്നു. ഞങ്ങൾ ഓരോ
💬 Comments
View all comments