Chapter Title : മംഗല്യധാരണം 3 [Nishinoya]
വെള്ളം ഒഴിച്ച് തന്നു കൂട്ടത്തിൽ തലയിൽ 2,3 തട്ട് കൂടി.
"... നോക്കി കഴിക്കണ്ടേ ആദിയേട്ടാ..." ഗായു പറഞ്ഞു.
"... കണ്ടോ രണ്ടിന്റെയും സ്നേഹം. ഇവരെ രണ്ടിനെയും അങ്ങ് കെട്ടിച്ചാലോ നാത്തൂനേ..." അമ്മ തമാശ രൂപേണ ചോദിച്ചു.
"... ഞാനും അത് തന്ന ആലോചിച്ചേ. എന്താ പിള്ളേരെ..." ചോദ്യം നമുക്ക് നേരെ എത്തി.
"...എനിക്ക് കുഴപ്പം ഒന്നും ഇല്ല..." ഗായു എന്നെ നോക്കി കണ്ണടച്ച് കാണിച്ചു
"... ആദ്യം നിനക്ക് കല്യാണ പ്രായം ആവട്ടെ എന്നിട്ട് നമുക്ക് നോക്കാം കേട്ടോ..." അവളെ കളിയാക്കികൊണ്ട് ഞാൻ പറഞ്ഞു.
എല്ലാരും ചിരിക്കാൻ തുടങ്ങി. ചാരു പെട്ടെന്ന് കഴിപ്പ് മതിയാക്കി എഴുനേറ്റു.
"... എന്താടി നീ എഴുന്നേറ്റ്..." ചരുവിന്റെ അമ്മ ചോദിച്ചു.
"...മതി അമ്മേ വയറു സുഖമില്ല..."
"...ഈ പെണ്ണ് അല്ലെങ്കിലും ഇങ്ങനെയാ ഒന്നും കഴിക്കില്ല..." മാമി അതും പറഞ്ഞു അവളുടെ കൈയിൽ നിന്നും പ്ലേറ്റ് വാങ്ങി.
ചാരു എന്നെ ഒന്ന് തറപ്പിച്ചു നോക്കി കൈ കഴുകി മുറിയിലേക്ക് പോയി.
തുടരും...
**__________**_____________** ___________**
കഴിഞ്ഞ പാർട്ട് പോസ്റ്റ് ചെയ്യുന്നതിൽ കുറച്ചു മിസ്റ്റേക്ക് സംഭവിച്ചു. അതിന്റെ ആണോ അതോ കഥ നിങ്ങൾക്ക് ഇഷ്ട്ടപെടാത്തതിന്റെ ആണോ എന്ന് അറിയില്ല വ്യൂസ് ലൈക്കും കുറഞ്ഞു സാരമില്ല.
കമന്റ് എല്ലാം വായിച്ചു. കഴിഞ്ഞ പാർട്ട് ഇമോഷണലി കണക്ട് ആയി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ☺️. പുതിയ തീം പങ്ക് വച്ച സുഹൃത്തിനു നന്ദി. എല്ലാർക്കും തനിയെ reply തരാൻ മടി ഉള്ളത് കൊണ്ടന്നു ഇങ്ങനെ ഒരുമിച്ചു തരുന്നത്. അഹങ്കാരമായി കാണരുത് കേട്ടോ 🙏.
ഇനിയും
💬 Comments
View all comments