Chapter Title : മംഗല്യധാരണം 5 [Nishinoya]
നിന്ന എന്റെ അടുത്തേക്ക് വന്ന് ചാരു പറഞ്ഞു.
"...അതേ. ഈ ശിൽപ്പം ഉണ്ടാക്കിയവനെ സമ്മതിക്കണം എന്താ സ്‌ട്രെക്ചർ..." ശിൽപ്പത്തിന്റെ ശാരീരിക വടിവിലൂടെ കൈയോടിച്ചു ഞാൻ പറഞ്ഞു.
ചോദിച്ച ചോദ്യത്തിന് ഒരു ഫ്ലോയിൽ ഉത്തരം നൽകിയതാ. പറഞ്ഞു കഴിഞ്ഞപ്പോഴാ ആരോടാ എന്താ പറഞ്ഞത് എന്ന് ബോധം വന്നത്.
"...അതേ അതേ നല്ല സ്‌ട്രെക്ടർ തന്നെയാ..." എന്നെ നോക്കി കളിയാക്കി ചിരിച്ചോണ്ട് അവൾ അമ്മയുടെ അടുത്തേക്ക് പോയി.
മൈര് മൂഞ്ചി. ഇന്നത്തെ ദിവസം ഇവളുടെ മുന്നിൽ നിന്നു പുഴുക്കുവാണല്ലോ. കുറച്ചു നേരം അവിടെ നിന്ന് വിമാനം പറന്നിറങ്ങുന്നതും ഉയർന്നു പറക്കുന്നതും ഒക്കെ കണ്ടു വൈകുനേരത്തോടെ ലുലുവിൽ പോയി. ചാരു ആദ്യമായിട്ടാണ് ലുലുവിൽ വരുന്നേ. അമ്മു അവളെയും കൊണ്ട് അവിടെ മുഴുവൻ കാണിക്കാൻ തുടങ്ങി. അമ്മ ആണെങ്കിൽ എന്തോ ഓഫർ ഉണ്ടെന്നും പറഞ്ഞു ബെഡ്ഷീറ്റും പുതപ്പും അങ്ങനെ എന്തൊക്കെയോ നോക്കാൻ പോയി. അമ്മയുടെ ക്യാരിബാഗ് ആണ് അച്ഛൻ പിന്നെ പറയണ്ടല്ലോ ടിപ്പിക്കൽ വീട്ടമ്മയായി അമ്മ മാറി. ഞാൻ ഇച്ചിരി കളക്ഷൻ എടുക്കാൻ ഹൈപ്പർമാർട്ടിൽ കേറി 😁. ഹൈപ്പർമാർട് മൊത്തം ഒന്ന് സ്കാൻ ചെയ്ത് കഴിഞ്ഞപ്പോഴാ അമ്മുവിന് സർപ്രൈസ് കൊടുക്കാം എന്ന് കരുതി. അവൾക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഡയറിമിൽക്ക് ഒരെണ്ണം എടുത്തു ബില്ല് അടിക്കാൻ പോകുമ്പോൾ ആണ് ചരുവിന്റെ കാര്യം ഓർമ വന്നത്. വന്നത് പോലെ തിരിച്ചു പോയി 2 എണ്ണം കൂടി എടുത്തു. അവസാനം ഫുഡ് കോർട്ടിൽ എല്ലാരും ഒന്നുകൂടി.
"...ഏട്ടൻ എവിടെ പോയതാ..." അമ്മു തിരക്കി.
"...അത് കൊള്ളാം. രണ്ടുംകൂടി എന്നെ ഒറ്റക്ക് ആക്കി എങ്ങോട്ടോ പോയിട്ടു കുറ്റം മുഴുവൻ
💬 Comments
View all comments