0%

Chapter Title : മംഗല്യധാരണം 5 [Nishinoya]

Author : Nishinoya Read All Parts 2.9K

കടിച്ചു തിരിച്ചു അവൾക്ക് കൊടുത്തു.

എന്റെ ഈ പ്രവർത്തി കണ്ട് എല്ലാരും പുഞ്ചിരിച്ചു. അമ്മുവിന്റെ ചിരി മാത്രം ഒരു ആക്കിയ ചിരിപോലെ . ഞങ്ങൾ ഓരോ ഷോപ്പിലേക്കായി നടക്കാൻ തുടങ്ങി. അമ്മയും അച്ഛനും അമ്മുവും മുന്നേ നടന്നു. ചാരുവും ഞാനും പിന്നാലെയും

ചാരു ഓരോ കടി കടിച്ചിട്ടു ഡയറിമിൽക്ക് എനിക്ക് തരും ഞാൻ തിരിച്ചും. നടന്നു പൊയ്‌കൊണ്ട് ഇരുന്ന പോക്കിൽ ഓപ്പോസിറ്റ് വരുന്നവർ എന്നെ നോക്കി ചിരിക്കുന്നുണ്ട്. കാര്യം എനിക്ക് മനസിലായില്ല. കാര്യം അറിയാൻ ചാരുവിനെ നോക്കിയപ്പോ അവളും എന്നെ നോക്കി ചിരി തുടങ്ങി.

"... അയ്യേ മുഖം മുഴുവൻ ചോക്ലേറ്റ് ആയി..." ചാരു ചിരിയോടെ പറഞ്ഞു.

"... അയ്യോ എവിടെ..." ഞാൻ സ്വയം തുടക്കാൻ നോക്കി.

"... ഞാൻ തുടച്ച് തരാം..." ചാരു എന്റെ ചുണ്ടിലും കവിളിലും ഉണ്ടായിരുന്ന ചോക്ലേറ്റ് തുടച്ച് കളഞ്ഞു.

"... ഓ അവിടെ രണ്ടുപേരുടെ റൊമാൻസ് സഹിക്കാൻ വയ്യാത്തോണ്ടാണ് ഇങ്ങോട്ട് വന്നേ. അപ്പൊ ഇവിടെയും റൊമാൻസ്..." അമ്മു സ്വയം തലയ്ക്കടിച്ചു

"... റൊ... റൊ... റൊമാൻസൊ...ഒന്ന് പോടീ കുരുപ്പേ..." അവളുടെ പെട്ടെന്നുള്ള ചോദ്യത്തിൽ ഞാൻ ഒന്ന് പതറി.

"... ചേച്ചി ഇങ്ങോട്ട് വന്നേ..." അമ്മു ചരുവിന്റെ കൈയ്യും പിടിച്ചോണ്ട് അമ്മയുടെ അടുത്തേക്ക് പോയി.

ആ പോകുന്ന പോക്കിൽ ചാരു തിരിഞ്ഞു എനിക്ക് പുഞ്ചിരി സമ്മാനിച്ചു. രാത്രി ഫുഡ്‌ ഒക്കെ കഴിച്ചു വീട്ടിൽ എത്തിയപ്പോൾ ഒരു സമയമായി. ഒരു കുളിയും പാസ്സാക്കി ബെഡിലേക്ക് മറിഞ്ഞു.

എന്ത് നല്ല ദിവസമായിരുന്നു എന്നും ഇതുപോലെ ഹാപ്പി ആയി ഇരിക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു. സംഭവിക്കാൻ ഇരിക്കുന്ന വരും

💬 Comments

View all comments