Chapter Title : മനക്കൽ ഗ്രാമം 5 [Achu Mon]
കാണും.. മഴയായതു കൊണ്ടാണ്.. അല്ലെ എല്ലാം ഇവിടെ ഇപ്പൊ കണ്ടേനേം...
ആതിര : ആ എഴുന്നേറ്റോ..
ഞാൻ : രാവിലത്തെ പോലെ ക്രൂശിക്കാനാണോ... (അവളെ ഒന്ന് ചുടാക്കാം എന്ന് കരുതി)
ആതിര : ഓ ... ഞാനില്ലേ...
അവളുടെ ഗോഷ്ടി കണ്ട് ഞങ്ങൾ എല്ലാവരും കുടി ചിരിച്ചു..
അന്നത്തെ ദിവസം അങ്ങനെ അങ്ങ് പോയി..
****************************
പിറ്റേന്ന് രാവിലെ അച്ഛൻ : ഡാ, ഒരു 10 മണിയാകുമ്പോ മനക്കലേക്ക് വന്നേക്കണം.. മനയ്ക്കലെ കുട്ടി വരുന്നുണ്ട്.. അതിനെ കൂട്ടാൻ പോണം..അത്രെയും പറഞ്ഞു അച്ഛൻ മനക്കാലോട്ടു പോയി..
ആ സംഭവത്തിന് ശേഷം ഞാൻ മനക്കലേക്ക് പോയിട്ടില്ല.. പോകാൻ തോന്നിട്ടില്ല.. ഇപ്പോഴും പോകാൻ എന്നിക്ക് ഒരു താല്പര്യവുമില്ല.. പക്ഷെ അച്ഛനെ ഇത് വരെ ധിക്കരിച്ചിട്ടില്ല.. അതിനു കാരണം അച്ഛൻ എന്നെ ആവശ്യമില്ലാതെ വഴക്ക് പറയുകയോ, എന്തേലും ചെയ്യാൻ പറയുകയോ ഒന്നുമില്ല.. അമ്മയില്ലാതെ വളർന്ന കുട്ടിയാണ് എന്ന കരുതിയായിരിക്കും.. അതുമല്ല അപ്പനതിനുള്ള സമയവുമില്ല.. അപ്പൻ രാവിലെ പോയാൽ പിന്നെ വരുന്നതേ ഒത്തിരി താമസിച്ചായിരിക്കും.. അപ്പോഴത്തേക്കും ഞാൻ ഉറങ്ങിയിരിക്കും.. അപ്പൻ എല്ലാവരും വരുന്നതിനു മുന്നേ മനക്കെലെത്തണം, എല്ലാവരും പോയതിനു ശേഷമേ വരാനും പറ്റു.. കാര്യസ്ഥൻ ആയി പോയില്ലേ..
പിന്നെ അങ്ങനെ എന്തേലും പറയാൻ ഞാൻ അവസരം ഉണ്ടാക്കിട്ടില്ല..
ഇപ്പൊ പറഞ്ഞത് ശ്രീലക്ഷ്മി വരുന്ന കാര്യമാണ്, ഇല്ലത്തെ മൂത്ത സന്താനം. പട്ടണത്തിൽ പഠിക്കാൻ പോയേക്കുയായിരുന്നു.. അവധിക്ക് നാട്ടിലേക്ക് വരുന്ന പതിവുണ്ട്.. ഇപ്രാവശ്യം പഠിത്തം എല്ലാം കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്.. അവസാന എന്തോ പരീക്ഷയുണ്ടായിരുന്നു.. അതിന്റെ റിസൾട്ട് വരാൻ വൈകിയത് കൊണ്ടാണ് ഈ വരവ് ഇത്രെയും
💬 Comments
View all comments