Chapter Title : മനക്കൽ ഗ്രാമം 6 [Achu Mon]
കുളത്തിലേക്ക് ശ്രീലക്ഷ്മി കൊണ്ട് പോയി.. നമ്മുക്ക് ആ വശത്തേക്ക് പോകാൻ അനുവാദമില്ലാത്തതു കൊണ്ട് ഞാൻ മനയുടെ മുൻവശത്തേക്ക് ചെന്നു.. അവിടെ അച്ഛനും, ചെറിയ നമ്പൂതിരിയും ഉണ്ടായിരുന്നു..
അച്ഛൻ : എന്താ, അവിടെ നില്ക്കാൻ അല്ലെ പറഞ്ഞത്..
ഞാൻ : അവർ കുളക്കടവിലേക്ക് കുളിക്കാൻ പോയി.. അതാ ഞാൻ ഇങ്ങോട്ട് വന്നത്..
അച്ഛൻ ഒന്ന് മുളിയിട്ടു അച്ഛന്റെ പണി തുടർന്നു..
കുറേനേരം അവിടെ കറങ്ങി തിരിഞ്ഞു നിന്നട്ടു ഞാൻ എനിക്ക് തന്ന ചായ്പ്പിലേക്ക് ചെന്നു... ഞാൻ ചാക്ക് താഴ്ത്തിട്ടു, (വാതിലിനു പകരം ചാക്കാണ് തൂക്കി ഇട്ടിരിക്കുന്നത്) കട്ടിലിൽ പായ് വിരിച്ചൊന്നു കിടന്നു.. ഞാൻ എപ്പോഴോ ഉറങ്ങി പോയി.. നാണിയമ്മ വന്നു വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.. അപ്പോഴത്തേക്കും ഇരുട്ടിരുന്നു..
നാണിയമ്മ ഭക്ഷണം കൊണ്ട് വന്നതാണ്.. ഞാൻ പെട്ടന്ന് എഴുന്നേറ്റ് മുൻ വശത്തേക്ക് ചെന്നു .. നോക്കിയപ്പോൾ വാതിൽ അടച്ചിട്ടിരിക്കുകയാണ്.. അച്ഛൻ അറിഞ്ഞാൽ അതിനുള്ള വഴക്കു കേൾക്കാം.. എന്തേലുമാകട്ടെ എന്ന് കരുതി ചായ്പ്പിൽ വന്നിരുന്നു ഞാൻ ഭക്ഷണം കഴിച്ചു..
ഞാൻ കുറെ നേരം മുറ്റത്തും മറ്റുമായിട്ട് കറങ്ങി നടന്നു.. ഞാൻ ഇവിടെ തന്നെ ഉണ്ടന്ന് കാണിക്കാനായിരുന്നു.. പക്ഷെ ആരും വെളിലൊട്ടൊന്നും വന്നില്ല.. അകത്തു സംസാരം കേൾക്കാം.. കുറെ നേരം ആരേം കാണാത്തതു കൊണ്ട് ഞാൻ വീണ്ടും ചായ്പ്പിൽ വന്നു കിടന്നു..
രാത്രി ഏറ ഇരിട്ടിട്ടും എനിക്കുറക്കം വന്നില്ല.. നേരത്ത ഉറങ്ങിയത് കൊണ്ടായിരിക്കും..കുറച്ചു കഴിഞ്ഞപ്പോ ഒരു കാൽപ്പെരുമാറ്റം കേട്ട് ഞാൻ എഴുന്നേറ്റു, കൂടെ വാതിൽ തുറക്കുന്ന ശബ്ദവും.. ഞാൻ എഴുന്നേറ്റ് മുൻ വശത്തേക്ക് ചെന്നു പക്ഷെ അപ്പോഴേക്കും വാതിൽ അടച്ചിരുന്നു.. എന്തേലുമാകട്ടെ എന്ന്
💬 Comments
View all comments