Chapter Title : മനക്കൽ ഗ്രാമം 7 [Achu Mon]
... അവരെന്തെലും ഉണ്ടേൽ വിളിച്ചോളും.. ഞാൻ എന്തിനാ വെറുതെ കൊതുക് കടി കൊള്ളുന്നത്...
കുറച്ചു കഴിഞ്ഞപ്പോൾ ജോർജ് എന്നെ വിളിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ചെന്നത്...
ജോർജ് : ഡാ കസേരയും ഡെസ്കും എടുത്ത് വെളിയിലോട്ടിട്...
കാര്യം മനസ്സിലായില്ലെങ്കിലും ഞാൻ അതെല്ലാം എടുത്ത് വെളിയിലിട്ടു.. അപ്പോഴത്തേക്കും ബാക്കിയുള്ളവരും വെളിയിലേക്ക് വന്നു.. എല്ലാവരും ഡെസ്‌കിന്നു ചുറ്റും വട്ടം കൂടിയിരുന്നു.. രജി കുറച്ചു വെള്ളവും 4 5 ഗ്ലാസും കൊണ്ട് വെച്ചു..
അപ്പോഴാണ് കാര്യം എനിക്ക് വ്യക്തമായത്.. വെള്ളമടിക്കാനുള്ള പരിപാടിയാണ്.. എല്ലാവരും ക്ഷേത്രത്തിൽ പോയിരിക്കുന്നത് കൊണ്ട് സൗകര്യമായി... ആരും ചോദിക്കാനും പറയാനും വരില്ലല്ലോ...
ഞാൻ പതുക്കെ ചായിപ്പിലോട്ട് നടന്നു.. നമ്മുടെ ആവശ്യമിനിയുമില്ലല്ലോ... അവരായി അവരുടെ പാടായി..
രജി : നീ എവിടെ പോകുവാ
ഞാൻ : അല്ല ഞാൻ ചായിപ്പിൽ കാണും എന്തെങ്കിലും ഉണ്ടേൽ എന്നെ വിളിച്ച മതി..
രജി : നീ ഒരു കോപ്പിലും പോകുന്നില്ല.. നീ ഇവിടെ ഇരി.. ഒരു കസേര ചുണ്ടി കാണിച്ചെന്നോട് പറഞ്ഞു..
ഞാൻ ആകപ്പാടെ ആശയക്കുഴപ്പത്തിലായി.... പ്രത്യകിച്ചു രജി, ഞാനിങ്ങനെ പുളച്ചു നടക്കുന്നത് ഇഷ്ടപ്പെടാത്തൊരു വ്യക്തിയാണ്.. നമ്മളെ ഒക്കെ അടിമകളെ പോലെ കാണുന്ന ആളാണ്.. ആ ആളാണ് എന്നോട് അവരോടു കൂടെ ഇരിക്കാൻ പറയുന്നത് ...
ജയൻ : നീ ഇരുന്നോടാ..കുഴപ്പമില്ല.. ഇത് പഴയ കാലമൊന്നുമല്ലല്ലോ..
ഞാൻ സംശയത്തോട് ആ കസേരയിൽ ഇരുന്നു... എനിക്കൊരു വിശ്വാസ കുറവ്... ഇത് പഴയ കാലമൊന്നുമല്ല ഒത്തിരി മാറ്റങ്ങൾ അവിടെയുമിവിടെയും ഒക്കെ വരുന്നുണ്ട്.. പക്ഷെ ആൾക്കാർക്ക് മാറ്റമില്ലലോ... അവരിപ്പോഴും പഴയ ആചാരങ്ങൾ മുറുകെ പിടിച്ചിരിക്കുന്നവരാണ്...
അവർ 5
💬 Comments
View all comments