Chapter Title : മനംപ്പോലെ അനുരാഗം [Mr Heart Lover]
ഗ്രൂപ്പിൽ മെസ്സേജ് ഇട്ടതാണല്ലോ ഇന്ന് രാവിലെ കണ്ടില്ലേ
ഞാൻ :ശേ ഇല്ലടാ
ചേച്ചി :അതെ അർജുനെ കണ്ടു പടിക്ക്. ഒരു നല്ലകാര്യം നടക്കുന്ന വീട്ടിൽ കുളിക്കാതെ വന്നിരിക്കുന്നു.(ഒന്ന് ചിരിച്ചിട്ട് ഞാൻ ചായ കുടിച്ചു )അല്ല അർജുൻ ഐശ്വര്യ എവിടെ വരില്ലെ അവൾ
ഞാൻ :വരും ഞാൻ വീട്ടിൽ പോയിട്ട് വരുമ്പോൾ കൊണ്ട് വരും
ഞാൻ അങ്ങനെ പോയിട്ട് വരാം എന്നും പറഞ്ഞു ഇറങ്ങി വീട്ടിലേക്ക് വിട്ടു. അവിടെ എത്തി ഹാളിൽ അച്ഛനും അമ്മയും ഉണ്ട് എല്ലാ കാര്യങ്ങളും ഒക്കെ ആയി ഒന്ന് കുളിക്കട്ടെ എന്നു പറഞ്ഞിട്ട് ഞാൻ റൂമിൽ പോയി കുളിച്ചു നിച്ഛയം ആയതുകൊണ്ട് ഒരു പിസ്ത കളർ പോലത്തെ കുർത്തയും മുണ്ടിൽ അതെ കളർ ലൈൻ ഉള്ള മുണ്ടും ഉടുത്തു കണ്ണാടിയിൽ നോക്കി മുടിയൊക്കെ ചീകി ഇപ്പൊ കാണാൻ ഒരു ചന്തം ഉണ്ട്. അങ്ങനെ താഴേക്കു പോയി. അച്ഛനും അമ്മയും എന്നെ കണ്ടു എന്നെ തന്നെ നോക്കുന്നു അവരുടെ അടുത്തേക്ക് ചെന്നു അമ്മ എണീറ്റ് എന്നെ നോക്കിട്ടു ഇപ്പൊ വരാം എന്നും പറഞ്ഞു അടുക്കളയിൽ പോയി അച്ഛൻ സൂപ്പർ എന്നു കാണിച്ചു അമ്മ വന്നു കയ്യിൽ എന്തൊക്കെയോ എടുത്തുകൊണ്ട് വന്നു ഉഴിഞ്ഞു തുപ്പാൻ പറഞ്ഞു ഞാൻ തുപ്പി അമ്മ വീണ്ടും പോയി
ഞാൻ :എന്താ അച്ഛാ ഈ അമ്മ കാണിക്കുന്നേ
അച്ഛാൻ :നിന്നെ കണ്ണുതട്ടത്തിരിക്കാൻ ആണ്
ഞാൻ :എന്തിനു
അമ്മ :ഇപ്പൊ എന്റെ മോനെ കാണാൻ നല്ല രസം ഉണ്ട് ആരെങ്കിലും ഈ ഗ്ലാമറിൽ കണ്ണുവെച്ചാലോ
ഞാൻ :കളിയാക്കാതെ
അമ്മയും അച്ഛനും ഒരേ സ്വരത്തിൽ അല്ല സുന്ദരൻ ആയിട്ടുണ്ട് എന്നു പറഞ്ഞു. ഓരോ ഉമ്മയും കൊടുത്തു പുറത്തു വന്നു. നേരെ അവളെ വിളിക്കാൻ പോയി.കതകു തുറന്നു സോഫയിൽ രവി അച്ഛനും സ്വാതിഅമ്മയും ഉണ്ട്.അവരും എന്നോട് അടിപൊളിയാ ചുന്ദരൻ എന്നും പറഞ്ഞു അമ്മയും അകത്തേക്ക് പോയി തിരിച്ചു വന്നു അമ്മ ചെയ്തേതുപോലെ വീണ്ടും ഉഴിഞ്ഞു അടുക്കളയിൽ പോയി. ഞാൻ അവളെ വിളിച്ചിട്ട് വരാം എന്നും പറഞ്ഞു മുകളിലേക്ക് പോയി. അവളുടെ ബെഡ്‌റൂം കതകു തുറന്നു. അകത്തു കയറിയതും കണ്ണാടിക്കു മുമ്പിൽ പിസ്ത പോലത്തെ കളർ ബ്ലാവുസ്സും പൊക്കിളിനു താഴെയായി അതെ നിറത്തിലുള്ള പാവാടയും ഉടുത്തു മുടിയൊക്കെ വരി മുകളിൽ ക്ലിപ് കുത്തിരിക്കുന്നു ചുണ്ടുകൾക്കിടയിൽ ഒരു പിന്നും കുത്തി വെച്ചിരിക്കുന്നു മൊത്തത്തിൽ ഒരു അപ്സരസ്സ്. ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു
💬 Comments
View all comments