Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
ദേഷ്യത്തില്‍ കൈ ഓങ്ങിക്കൊണ്ട് എന്നോട് ചീറി.
അപ്പോ ഞാൻ ശെരിക്കും പേടിച്ചുപോയി.
ഇന്നുവരെ ജോസേട്ടൻ എന്നെ ഒരിക്കൽ പോലും തല്ലിയിട്ടില്ല, പക്ഷേ ഇപ്പൊ ആ ദേഷ്യവും, ഭാവവും, കൈ ഓങ്ങിയത് കൂടി കണ്ടപ്പോ ജോസേട്ടൻ എന്നെ തല്ലുമെന്ന് ഞാൻ ഭയന്നുപോയി.
ഞാൻ പേടിച്ച് ജോസേട്ടന്റെ അടുത്ത് നിന്നും അല്‍പ്പം അകലം വിട്ട് നീങ്ങിയിരുന്നു. ഉടനെ ജോസേട്ടൻ ഓങ്ങിയ കൈ താഴ്ത്തി. പക്ഷേ ആ കഠിന കോപം മാത്രം ആ മുഖത്ത് നിന്നും മാറിയില്ല.
“ചികില്‍സിക്കാൻ മാത്രം എനിക്കൊരു പിണ്ണാക്ക് പ്രശ്നവുമില്ല, മനസ്സിലായോടി നിനക്ക്?” ജോസേട്ടൻ ഉഗ്ര കോപത്തിൽ പറഞ്ഞു.
ഞാൻ ശെരിക്കും നടുങ്ങി പോയെങ്കിലും പുള്ളിക്ക് പ്രശ്നങ്ങൾ ഇല്ലെന്ന് പറയുന്നത് കേട്ട് മനസ്സിൽ ആശ്ചര്യവും ദേഷ്യവും വന്നു.
“പിന്നേ, അങ്ങനെ ചെറിയ പ്രശ്നങ്ങൾ വല്ലതും എനിക്കുണ്ടെങ്കിൽ അതൊക്കെ തനിയേ ശെരിയായിക്കോളും.” ജോസേട്ടൻ ഭയങ്കര ഗൗരവത്തിൽ പറഞ്ഞു.
അതുകേട്ട് ഞാൻ ശെരിക്കും അന്തിച്ച് പോകുകയാണ് ചെയ്തത്. രണ്ട് വര്‍ഷമായി ഈര്‍ക്കിലിന്റെ ശക്തി പോലുമില്ലാതെ ചത്ത് തൂങ്ങി കിടക്കുന്ന ആ സാധനം തനിയേ ശെരിയായിക്കോളും എന്നോ?!!!
ഞാൻ അന്തിച്ചിരിക്കുന്നത് കണ്ടിട്ട് ജോസേട്ടൻ അല്‍പ്പം ധൃതിയില്‍ പറഞ്ഞു, “എടി, എന്റെ ജോലിയില്‍ നിന്നുണ്ടാവുന്ന സ്ട്രെസ്സും ടെൻഷനും, പിന്നെ നീണ്ട യാത്രകളും കാരണമാണ് ഇപ്പോഴൊക്കെ എനിക്ക് സെക്സിനോട് താല്‍പ്പര്യം ഉണ്ടാകാത്തത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര കൊല്ലമായി എനിക്ക്… എനിക്ക് സാധനം പൊങ്ങാത്തത്. അല്ലാതെ എന്റെ ശരീരത്തിന് വേറെ എന്തെങ്കിലും പ്രശ്നങ്ങളോ കഴിവുകേടുള്ളത് കൊണ്ടൊന്നുമല്ല.”
സ്വന്തം പ്രശ്നങ്ങളെ അംഗീകരിക്കാതെ ഇങ്ങനെ സ്വയം ന്യായീകരിക്കുന്നത് കേട്ടപ്പോ എനിക്ക് നന്നായി ദേഷ്യം വന്നു. പക്ഷേ പുറത്ത് ഞാൻ
💬 Comments
View all comments