0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 11088

പെണ്ണ്. മനസ്സിൽ ഞാൻ നെടുവീര്‍പ്പിട്ടു.

“ഉണ്ടായിരുന്നു, ചേച്ചി. ഇപ്പൊ ഇല്ല.”

“എന്താ പറ്റിയത്?” ഞാൻ പെട്ടന്ന് ചോദിച്ചു.

“അതൊക്കെ വല്ലാത്ത പ്രശ്നങ്ങൾ പിടിച്ച കാര്യങ്ങളായിരുന്നു. അതുകൊണ്ട്‌ അവരെ കുറിച്ച് നമുക്ക് സംസാരിക്കേണ്ട, ചേച്ചി.” അവന്‍ നെടുവീര്‍പ്പോടെ പറഞ്ഞു.

“അവരോ? അപ്പൊ എത്ര പേർ നിനക്ക് ഉണ്ടായിരുന്നു?” ഞാൻ ചോദിച്ചു. “

ഇത്രയും ഗ്ലാമറുള്ള അവന് ഒന്നില്‍ കൂടുതൽ കാമുകിമാർ ഉണ്ടായിരുന്നതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. അവന്റെ പുഞ്ചിരി മാത്രം മതി, പെണ്‍കുട്ടികൾ വളഞ്ഞുപോകും.

ഡാനിയല്‍ ഒന്നും പറയാതെ മടിച്ച് മിണ്ടാതിരുന്നു.

“എന്നോട് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ നി പറയേണ്ട.” ഞാൻ നിരാശപ്പെട്ട് പറഞ്ഞതും അവന്റെ മുഖം വാടി.

“അത് പിന്നെ, ചേച്ചി…, 2 പേര്‍ ഉണ്ടായിരുന്നു.” അവന്‍ പെട്ടന്ന് അസ്വസ്ഥനായി അവന്റെ കവിളിൽ തടവി. “ഡിപ്ലോമ ചെയ്യുമ്പോ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു…. എന്നെ കുറിച്ച് എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാ അവള്‍ ഇങ്ങോട്ട് പ്രപ്പോസ് ചെയ്തത്… നാല്‌ വര്‍ഷം ഞാൻ അവളെ ആത്മാര്‍ത്ഥമായി സ്നേഹിച്ചു. അവളും എന്നെ ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു എന്നാണ്‌ ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ അവസാനം, ഒരു അനാഥനെ കല്യാണം കഴിക്കാൻ അവളുടെ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല, അതുകൊണ്ട്‌ ഈ ബന്ധം ശെരിയാവില്ല എന്ന് നിസ്സാരമായി പറഞ്ഞിട്ട്, അവളുടെ വീട്ടുകാർ നോക്കിയ ഒരു ഡോക്ടറെ അവള്‍ കല്യാണം കഴിച്ചു പോയി.”

അതുകേട്ട് എനിക്ക് വിഷമം തോന്നി. അവന്‍ അനാഥനാണെന്ന് അറിഞ്ഞുകൊണ്ടാണ് അവള്‍ സ്നേഹിച്ചത്, എന്നിട്ടും അതേ കാരണം പറഞ്ഞ്‌ ഒഴിവാക്കാൻ അവള്‍ക്ക്  എങ്ങനെ കഴിഞ്ഞു!!

അവനോട് എന്ത് പറയണമെന്നറിയാതെ ഞാൻ മിണ്ടാതിരുന്നു.

“അവൾ എന്തായാലും പോയി. അവളെ വിചാരിച്ച് കരഞ്ഞിട്ട് കാര്യമില്ല, അതുകൊണ്ട്‌ അവളെ ഞാൻ മറക്കാൻ ശ്രമിച്ച് ജീവിക്കാൻ തുടങ്ങിയതാണ്. അപ്പോഴാണ്, മൂന്ന്‌ കൊല്ലം മുമ്പ്, തൃശൂരില്‍ വച്ച് വേറൊരു പെണ്‍കുട്ടി എന്റെ പുറകെ നടന്ന്…….,, അവള്‍ പ്ലാൻ ചെയ്ത്……,,”

പെട്ടന്ന് അവന്‍ തല ചൊറിഞ്ഞു കൊണ്ട്‌ ജാള്യതയോടെ എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി തല കുനിച്ചു.

അവന്റെ ജാള്യതയും മറ്റും കണ്ട് എനിക്ക് ചിരി വന്നു. അവന്റെ മുഖത്ത് ഉണ്ടാവുന്ന ഏത് ഭാവം ആണെങ്കിലും അതൊക്കെ കാണാന്‍ നല്ല

💬 Comments

View all comments