Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
അയാളോട് ഞാൻ പൊട്ടിത്തെറിച്ചു പോകും. അതുകൊണ്ട് എല്ലാം സഹിച്ചു കൊണ്ട് എന്റെ ജീവിതത്തെ ശപിച്ചു കൊണ്ടും ഞാൻ മിണ്ടാതെ അയാള്‍ക്ക് പുറം തിരിഞ്ഞ് കിടന്നു.
മുമ്പൊക്കെ ചികില്‍സിക്കുന്ന കാര്യം പറഞ്ഞാൽ ജോസേട്ടൻ ഏതെങ്കിലും നിസ്സാര കാര്യങ്ങൾ പറഞ്ഞൊഴിയുമായിരുന്നു, പക്ഷേ ഇപ്പൊ ആദ്യമായിട്ടാണ് ജോസേട്ടൻ കൈ ഓങ്ങിയും ഇത്ര ചീപ്പായിട്ടും എന്നോട് സംസാരിച്ചത്. എന്നെ വെറും തറയാക്കി അയാള്‍ മാറ്റി. എനിക്ക് അയാളോട് ശെരിക്കും വെറുപ്പും അറപ്പും തോന്നിപ്പോയി.
ജോസേട്ടൻ എന്റെ ഭർത്താവാണ്, അതുകൊണ്ട് അദ്ദേഹത്തെ കുറിച്ച് തെറ്റായി പറയുന്നത് മോശമാണെന്നറിയാം… പക്ഷേ എന്നാലും പറയാതിരിക്കാന്‍ കഴിയുന്നില്ല.
എന്റേയും ജോസേട്ടന്റെയും തറവാട് കൊല്ലത്താണ്. ഞങ്ങളുടെ വീടുകള്‍ തമ്മില്‍ അടുത്തടുത്തായിരുന്നത് കൊണ്ട് ജോസേട്ടന്റെ ഫാമിലിയും എന്റെ ഫാമിലിയും തമ്മില്‍ ചെറിയൊരു അടുപ്പമൊക്കെ ഉണ്ടായിരുന്നു. ഒരു അയല്‍ക്കാരനോടുള്ള സാധാരണ അടുപ്പത്തിൽ കവിഞ്ഞൊരു പ്രത്യേകതരം താല്‍പ്പര്യങ്ങളോ ഇഷ്ട്ടങ്ങളോ ഒന്നുംതന്നെ ജോസേട്ടനോട് എനിക്ക് തോന്നിയിരുന്നില്ല.
എനിക്ക് വെറും 19 വയസ്സും ജോസേട്ടന് 28 വയസ്സുള്ളപ്പോഴാണ് എന്റെ സൗന്ദര്യം കണ്ട് മോഹിച്ച് ജോസേട്ടൻ സ്വന്തം വീട്ടില്‍ പറഞ്ഞ് എന്നെ കല്യാണമാലോചിച്ചത്. കല്യാണം കഴിഞ്ഞാലും പഠിത്തം മുടങ്ങില്ലെന്ന വാഗ്ദാനവും ഉണ്ടായിരുന്നു.
ജോസേട്ടൻ സുമുഖനാണ്, ദുശ്ശീലങ്ങളില്ല. ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ട്രിവാന്‍ഡ്രം ബ്രാഞ്ചിൽ നല്ലോരു പോസ്റ്റിങ്ങ് കിട്ടി വലിയ ശമ്പളത്തിന് അവിടെ ജോലി ചെയ്യുകയായിരുന്നു പുള്ളി അന്ന്. ട്രിവാന്‍ഡ്രത്ത് താമസിക്കാനുള്ള വീട് പോലും കമ്പനി തന്നെ കൊടുത്തിട്ടുണ്ടായിരുന്നു.
അയല്‍ക്കാര്‍ ആയതുകൊണ്ട് തമ്മില്‍ കാണുമ്പോഴൊക്കെ ഞാനും ജോസേട്ടനും സാധാരണയായി എന്തെങ്കിലുമൊക്കെ സംസാരിക്കുമായിരുന്നു. പുള്ളിയുടെ സ്വഭാവത്തെ കുറിച്ചും എനിക്ക് നല്ല ധാരണയുണ്ടായിരുന്നു — എപ്പോഴും ഗൗരവം നിറഞ്ഞ നോട്ടം. ഒരിക്കലും ചിരിക്കില്ല.
ഭയങ്കര ഈഗോ. എല്ലാം അറിയാമെന്ന ഭാവം. അനാവശ്യമായി എനിക്ക് ഉപദേശങ്ങള്‍ തരും. എന്തെങ്കിലും ചെറിയ കുറ്റമോ കുറവോ എന്നില്‍ കണ്ടാൽ അതിനെ മുഖത്തടിച്ച പോലെ കര്‍ശനമായി വിമർശിക്കും — ഇനിയും പറയാൻ ഒരുപാടുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ, ഫുൾ ടൈം ഗൗരവക്കാരനും, സെല്‍ഫിഷുമായ ജോസേട്ടനെ കല്യാണം കഴിച്ച് ജീവിക്കാനുള്ള ഇഷ്ട്ടമൊന്നും എനിക്കില്ലായിരുന്നു. പുള്ളിയുടെ ഭാര്യയായി എന്നെ സാങ്കല്‍പിക്കാനുള്ള ധൈര്യം പോലും എനിക്കില്ലായിരുന്നു.
എന്നാൽ, എന്റെ അച്ഛൻ, അമ്മ, പിന്നെ എന്റെ മൂത്ത രണ്ട്
💬 Comments
View all comments