Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
ചെറിയ കുറ്റമോ കുറവോ എന്നില്‍ കണ്ടാൽ അതിനെ മുഖത്തടിച്ച പോലെ കര്‍ശനമായി വിമർശിക്കും — ഇനിയും പറയാൻ ഒരുപാടുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ, ഫുൾ ടൈം ഗൗരവക്കാരനും, സെല്‍ഫിഷുമായ ജോസേട്ടനെ കല്യാണം കഴിച്ച് ജീവിക്കാനുള്ള ഇഷ്ട്ടമൊന്നും എനിക്കില്ലായിരുന്നു. പുള്ളിയുടെ ഭാര്യയായി എന്നെ സാങ്കല്‍പിക്കാനുള്ള ധൈര്യം പോലും എനിക്കില്ലായിരുന്നു.
എന്നാൽ, എന്റെ അച്ഛൻ, അമ്മ, പിന്നെ എന്റെ മൂത്ത രണ്ട് സഹോദരമാര്‍ക്കും ആ ആലോചന വളരെ ഇഷ്ട്ടമായി എന്നത് എന്നെ ഞെട്ടിച്ചു.
ആ ആലോചന വേണ്ടെന്ന് ഞാൻ അവരോട് കരഞ്ഞ് പറഞ്ഞുനോക്കി, പക്ഷെ അവരൊക്കെ ചേര്‍ന്ന് സ്നേഹത്തോടെ എന്നോട് സംസാരിച്ച് എന്റെ മനസ്സിനേയാണ് മാറ്റിയത്. എങ്ങനെ സംഭവിച്ചു എന്നറിയില്ല, ഞാനും സമ്മതിച്ചു കൊടുത്തു. രണ്ട് മാസത്തിനുള്ളില്‍ വിവാഹവും നടന്നു.
ട്രിവാന്‍ഡ്രത്ത് കമ്പനി ജോസേട്ടന് കൊടുത്ത ആ വീട്ടിലാണ് ആദ്യം ഞങ്ങൾ താമസമാക്കിയത്. ഞങ്ങടെ വിവാഹം കഴിഞ്ഞ് വെറും 45 ദിവസത്തില്‍ തന്നെ ജോസേട്ടന് വലിയ പദവിയിലേക്ക് പ്രമോഷന്‍ കിട്ടി. വളരെ ഉയർന്ന ശമ്പളവും. എന്നെ കെട്ടിയത് കൊണ്ടുണ്ടായ ഭാഗ്യമാണെന്ന് ഞങ്ങടെ വീട്ടുകാർ പറഞ്ഞെങ്കിലും ജോസേട്ടന് എതിരഭിപ്രായമായിരുന്നു.
എന്തൊക്കെയായാലും, പ്രമോഷൻ കിട്ടിയ അന്നാണ് ആദ്യമായി ജോസേട്ടൻ ചിരിച്ചു ഞാൻ കണ്ടത്. പിന്നെ ഒറ്റ വര്‍ഷം കൊണ്ട് ട്രിവാന്‍ഡ്രത്ത് സ്വന്തമായി വീടും വച്ച് ഞങ്ങൾ അവിടെതന്നെ സെറ്റിൽഡായി.
പിന്നേ, വിവാഹത്തിന് മുമ്പ് ജോസേട്ടൻ പ്രോമിസ് ചെയ്തത് പോലെ എന്നെ തുടർന്ന് പഠിക്കാനൊക്കെ അനുവദിച്ചെങ്കിലും ഞാൻ ജോലിക്കൊന്നും പോകേണ്ട എന്നായിരുന്നു കര്‍ശനമായ ഓര്‍ഡര്‍.
പിന്നേ ഞങ്ങടെ ആദ്യരാത്രി……!! രണ്ട് മൂന്ന് ദിവസമെങ്കിലും എന്നോട് സ്നേഹവും അടുപ്പവും കാണിച്ച് എന്റെ മനസ്സിനെ രമ്യപ്പെടുത്താതെ, ആദ്യരാത്രി തന്നെ എന്റെ
💬 Comments
View all comments