0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 24.7K

സെക്സിനോട് താല്‍പ്പര്യമുണ്ടെന്ന് വച്ച് അവളെ കുറ്റം പറയാനൊന്നും പറ്റില്ല.”

“ചേച്ചി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. പക്ഷേ സംഭവം അതല്ല, ചേച്ചി.”

“ഓക്കെ, അപ്പോ എന്താണ് ശെരിക്കുള്ള സംഭവം?” ഞാൻ ചോദിച്ചു.

“2 മാസം തുടർച്ചയായി, ഒരു രാത്രി പോലും മുടങ്ങാതെ, എന്നും രാത്രി അവളെന്നെ അങ്ങോട്ട് ചെല്ലാൻ നിര്‍ബന്ധിച്ചിരുന്നു. ഞാനും പോകുമായിരുന്നു. ഞങ്ങളുടെ സ്നേഹബന്ധം ശക്തമായി — അവൾക്കും അങ്ങനെയാണെന്നാണ് ഞാൻ ധരിച്ചിരുന്നത്.”

“എടാ, അപ്പോ അവളും നിന്നെ വേണ്ടെന്ന് പറഞ്ഞ്‌ വേറെ കല്യാണം കഴിച്ചോ?” ഞാൻ ഇടക്ക് കേറി ചോദിച്ചു. പാവം ഡാനി, എനിക്ക് അവനോട് സഹതാപം തോന്നി.

“എന്നെ കളഞ്ഞിട്ട് വേറെ കല്യാണം കഴിച്ചിരുന്നെങ്കിൽ പോലും എനിക്ക് അത്ര വിഷമം ഉണ്ടാവില്ലായിരുന്നു, ചേച്ചി. പക്ഷേ—”

“എന്തു പക്ഷേ?”

“അവളുടെ വിവാഹം കഴിഞ്ഞതായിരുന്നു.” അവന്‍ പറഞ്ഞു.

“എന്റെ ഡാനി, വിധവയായ ഒരു പെണ്ണിന് വീണ്ടും സ്നേഹിക്കാന്‍ പാടില്ല എന്നുണ്ടോ? പുനര്‍വിവാഹം പാടില്ല എന്നുണ്ടോ?” ഞാൻ നല്ല ദേഷ്യത്തിലാണ് ചോദിച്ചത്.

“അയ്യോ ചേച്ചി, അവള്‍ വിധവയായിരുന്നുവെങ്കിൽ പോലും എനിക്ക് പ്രശ്നമില്ലായിരുന്നു. പക്ഷേ അവള്‍ വിധവയായിരുന്നില്ല. അവളുടെ ഭർത്താവ് ജീവനോടേയുണ്ട്. പുള്ളിക്കാരൻ ഗൾഫിലാണ്. വര്‍ഷാവർഷം നാട്ടില്‍ വന്നിട്ട് പോകും. അവർ തമ്മില്‍ പ്രശ്നങ്ങൾ പോലുമില്ല, നല്ല സ്നേഹത്തിലുമാണ് അവർ ജീവിക്കുന്നത്. പക്ഷേ, എന്നെ കണ്ട നിമിഷം തൊട്ടെ എന്റെ ഗ്ലാമര്‍ അവളെ വല്ലാതെ ആകര്‍ഷിച്ചു എന്നും, അവള്‍ക്ക് എന്നോട് തോന്നിയ മോഹം കാരണമാണ് അവള്‍ക്ക് വിവാഹം കഴിഞ്ഞ കാര്യം എന്നോട് മറച്ചു വച്ചിട്ട് എന്നെ വളച്ചെടുത്തതെന്നും അവൾ തുറന്നടിച്ച് പറഞ്ഞു. കളിക്കാന്‍ മാത്രമാണ് എന്നെ അവള്‍ വളച്ചതെന്നും അവള്‍

💬 Comments

View all comments