Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
കാണുന്നത് പോലെ, കള്ള് കുടിച്ചും… താടി വളര്‍ത്തി തേരാപാരാ നടന്ന് നശിക്കാനൊന്നും എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. സങ്കടം ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ മറക്കാൻ ശ്രമിച്ചു കൊണ്ട് എന്റെ എളിയ ജീവിതം ഞാൻ ജീവിച്ച് തീര്‍ക്കുന്നു. പിന്നെ, അവൾ ഒരു ഡോക്ടറെ കല്യാണം കഴിച്ച് അയാളുടെ കൂടെ വിദേശത്തെങ്ങോ പോയി.” അവന്‍ പറഞ്ഞു നിര്‍ത്തി.
അവന്റെ കഥ കേട്ട് എനിക്ക് നല്ല സങ്കടം വന്നു. ആദ്യം, അവന്റെ കാമുകി അനിത അവനെ പറ്റിച്ചു. രണ്ടാമതായി, മറ്റൊരുത്തന്റെ ഭാര്യയായ ആ തൃശൂര്‍കാരി പെണ്ണും അവനെ പറ്റിച്ചു. പാവം ഡാനിയല്‍. പക്ഷേ എന്തൊക്കെയായാലും, എനിക്ക് ആ തൃശൂര്‍കാരിയുടെ കാര്യം വിചാരിക്കുമ്പോഴൊക്കെ ചിരിയാണ് വരുന്നത്. ഇവന്റെ കൂടെ കളിക്കാനുള്ള കൊതി കാരണം അവനെ പറ്റിച്ചതോര്‍ത്ത് ഇപ്പോഴും ചിരി വന്നെങ്കിലും ഞാൻ അടക്കി.
“എടാ, അതൊക്കെ വിചാരിച്ച് നി വിഷമിക്കാതെ.” ഞാൻ പറഞ്ഞു.
“ആ വിഷമമൊക്കെ എനിക്ക് പണ്ടേ മാറിയതാണ്, ചേച്ചി. അതൊന്നും ഇപ്പൊ ഞാൻ ചിന്തിക്കാറില്ല. ചേച്ചി ചോദിച്ചത് കൊണ്ട് പറഞ്ഞെന്നെയുള്ളു. പിന്നെ ആ തൃശൂര്‍ക്കാരി എന്നെ പറ്റിച്ചതോർത്ത് ഇടക്കൊക്കെ ഞാൻ ചിരിക്കാറുമുണ്ട്, ചേച്ചി.” ചിരിയടക്കാൻ ശ്രമിക്കുന്നത് പോലെ അവന്‍ പറഞ്ഞു.
“എടാ പിന്നേ, ആ തൃശൂര്‍ക്കാരി നിനക്ക് അയച്ച് തന്ന ആ വീഡിയോസ്, ഇല്ലേ.. അത് ഏതു ടൈപ്പ് ആയിരുന്നു.” ആകാംഷയോടെ ഞാൻ ചോദിച്ചു.
“അയ്യേ, ചേച്ചി… അതൊക്കെ ഞാൻ എങ്ങനെ ചേച്ചിയോട് പറയും?” അവന്‍ പെട്ടന്ന് വിരണ്ടു.
“ശെരി, എന്നോട് പറയാന്‍ താല്‍പ്പര്യമില്ലെങ്കിൽ പറയേണ്ട. ഞാൻ വെക്കുവാ, ബൈ.” അല്‍പ്പം കടുപ്പിച്ച് ഞാൻ പറഞ്ഞു.
“അയ്യോ ചേച്ചി, പിണങ്ങി പോവല്ലേ.” അവന്‍ വെപ്രാളപ്പെട്ട്
💬 Comments
View all comments