Chapter Title : മനപ്പൂർവ്വമല്ലാതെ 2
ഉണ്ടാക്കാൻ പഠിക്കുന്നത്, ഞാനും കരുതി അവളൊട്ടു കഴിക്കുന്നതുമില്ല, ഇതാർക്കുവേണ്ടിയാണ് എന്ന്, ഇപ്പോഴാണ് ആർക്കുവേണ്ടിയാണ് എന്ന് മനസിലായത്,
എന്റെ പൊന്നു സുനി, അവൾ ഇപ്പൊ നിന്നെ ഒരുപക്ഷെ അല്ല ഉറപ്പായും അവളുടെ ജീവനേക്കാൾ അധികം സ്നേഹിക്കുന്നുണ്ട്, എനിക്കവളെ അറിയാവുന്നതുകൊണ്ടാണ് ഞാനിതു പറയുന്നത്, നീ ഭാഗ്യം ചെയ്തവനാടാ, അവളേ പോലൊരു പെണ്ണിനെ കിട്ടാൻ..!"
ഇത്രയും പറഞ്ഞു താര തിരിഞ്ഞു നടന്നു.!
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ അടുത്തുകണ്ട ബെഞ്ചിലേക്ക് ഇരുന്നുപോയി, എന്റെ വയറും ഹ്രദയുമായുള്ള പോരാട്ടത്തിൽ വയറു ദയനീയമായി പരാജയപ്പെടുന്നത് ഞാൻ തിരിച്ചറിഞ്ഞു,
എനിയ്ക്കു അവളുടെ ഓരോ ചേഷ്ടകളും പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തെല്ലാമോ വികാരങ്ങളാണ് ഇത്രയും നാളും നൽകിയത്, പക്ഷെ ഇപ്പോൾ എല്ലാ അർത്ഥത്തിലും ഞാൻ അനുവിന്റെ മുന്നിൽ തോറ്റുപോകുന്നതായി എനിയ്ക്കു തോന്നി
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി, അപ്പോഴേക്കും കൂട്ടുകാരികളുടെ കൂടെ പോയ അനു തിരിച്ചു വന്നിരുന്നു, ഏറ്റവും പുറകിലുള്ള ബെഞ്ചിൽ ഞാൻ തരിച്ചിരിക്കുന്നത് കണ്ടു അവൾ വേഗം അങ്ങോട്ടേയ്ക്ക് ഓടി വന്നു,
എന്റെ മുഖത്തെ ഭാവമില്ലായ്മ കണ്ടു അവളാകെ പരവശയായി, അവൾ മെല്ലെ എന്റെ തലയിൽ അവളുടെ തണുത്ത കൈവെച്ചു നോക്കി.!
" പനിയില്ല, പിന്നെ എന്ത് പറ്റി .?"
അവൾ എന്റെ അടുത്തേയ്ക്കു നീങ്ങി നിന്നുകൊണ്ട് ചോദിച്ചു, എനിയ്ക്കു ഇനിയും പിടിച്ചു നില്ക്കാൻ പറ്റിയില്ല, എന്റെ കണ്ണ് പെട്ടെന്ന് നിറഞ്ഞൊഴുകി.,
ഇതുകണ്ട് അനു പെട്ടെന്ന് എന്റെ സൈഡിലായി ബെഞ്ചിലേയ്ക്കിരുന്നു.,
ഞാൻ അറിയാതെ അവളുടെ തോളത്തേയ്ക്കു ചാഞ്ഞു,
എന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു,
അവൾ മെല്ലെ എന്റെ മുടിയിഴകളിലൂടെ കയ്യോടിച്ചു,
ഞാൻ ഇനിയും ഇങ്ങനെ ഇരുന്നാൽ പൊട്ടിക്കരയുമെന്നു എനിയ്ക്കു
💬 Comments
View all comments