Chapter Title : മനപ്പൂർവ്വമല്ലാതെ 2
ഞാൻ പെട്ടെന്ന് ഞെട്ടി, ഒരു അരമണിക്കൂർ മുന്നേ ആയിരുന്നു ഇതവൻ പറഞ്ഞിരുന്നേൽ ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടിയേനെ , പക്ഷെ ഇപ്പോൾ എന്റെ മനസ്സിൽ അനു മാത്രമേ ഉള്ളു .,
ഞാൻ ഒന്നുംമിണ്ടാതെ ഒരു വളിച്ച ചിരി മാത്രം പാസ്സാക്കി, പെട്ടെന്ന് അനുവിനെ ഒളികണ്ണിട്ടു നോക്കി,.
അനുവിന്റെ മുഖം മാറിയിരുന്നു, അവളാകെ അസ്വസ്ഥയാണെന്ന് എനിക്ക് മനസ്സിലായി , അതിന്റെ കാര്യവും എനിക്ക് പിടികിട്ടി , ഞാൻ പെട്ടെന്ന് അവളെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം, ഷമീറിനെ മെല്ലെ അവന്റെ തോളിലേയ്ക്ക് അടിച്ചു
" എന്റെ പൊന്നു ഷമീറെ, എനിക്ക് അവളോട് അല്ലേലും അത്ര താല്പര്യമൊന്നുമില്ല, അവൾക്കൊക്കെ ഒടുക്കത്തെ ജാടയാട , അങ്ങനെയുള്ള സാധനങ്ങളെ ഞാൻ മൈൻഡും കൂടി ചെയ്യില്ല.." ഞാൻ പിന്നെയും ആ വളിച്ച ചിരി ചിരിച്ചോണ്ട് അനുവിനെ ഒന്ന് പാളി നോക്കി, അവളുടെ മുഖത്തെ ഭാവത്തിൽ വലിയ വ്യത്യാസമൊന്നുമില്ലാ , സംഗതി ഏറ്റട്ടില്ല എന്ന് എനിയ്ക്കു മനസിലായി
ഷമീർ പിന്നെയും ആ ബെഞ്ചിലേക്ക് ഒന്നുകൂടി ചാരിയിരുന്നു
" ഓ അതൊക്കെ പണ്ടല്ലേ എന്റെ മുത്തേ, ഇപ്പ ഓള് എന്റെ ദുഷ്യന്തനെന്ത്യേ, എന്റെ ദുഷ്യന്തനെന്ത്യേ എന്നും പറഞ്ഞോണ്ട് നടപ്പുണ്ട് മോനെ.." അവൻ പെട്ടെന്ന് എന്തോ ആലോചിച്ചു ചിരിച്ചു ..
" ഒന്ന് പോയെടാ, അവള് ചുമ്മാ തമാശയ്ക്കു പറയണതാ, നീയത് വിട് ഷമീറെ.." എനിയ്ക്കു എത്രയും വേഗം ഈ ഡയലോഗ് നിർത്തിയ മതിയെന്നായി
" ആയിക്കോട്ടെ ആയിക്കോട്ടെ, ഇപ്പ നമ്മള് പുറത്തു, അതല്ലേലും അങ്ങനാണല്ലോ, ദുഷും, ശകുവും കൂടെ ഇപ്പൊ ഒറ്റകെട്ടായി.." അവൻ എന്തോ വലിയ തമാശ പറഞ്ഞപോലെ പെട്ടെന്ന് ചിരിച്ചു
കോഴിയ്ക്കു പ്രാണ വേദന, ഈ കള്ള ഹിമാറിന് കോഴിബിരിയാണി എന്ന് പണ്ടാരോ പറഞ്ഞ അവസ്ഥയായിരുന്നു എനിയ്ക്കു, എന്ത് പറയണമെന്നു എന്തു ചെയ്യണമെന്നോ ഒരുപിടിയുമില്ല
പെട്ടെന്ന് അനു ഇരുന്നിടത്തു നിന്നു എണീറ്റു , മെല്ലെ ബെഞ്ച് പിന്നോട്ട് മാറ്റി അവൾ പുറത്തിറങ്ങി, അവൾക്കിതു അസഹനീയമായി തോന്നി കാണണം, അവൾ വായിച്ചിരുന്ന ആ വലിയ പുസ്തകം, പെട്ടെന്ന് മടക്കി, അതും നെഞ്ചോടു ചേർത്ത് മെല്ലെ പുറത്തേയ്ക്കു പോവാന് ഭാവിച്ചു,
💬 Comments
View all comments