0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

ഇതെങ്കിലും ചെയ്യാൻ വിടണമെന്ന എന്റെ അപേക്ഷയുടെ മുന്നിൽ പിന്നെ അവരൊന്നും മിണ്ടിയില്ല,!

എന്റെ ജീവിതത്തിലെ പിന്നെയുള്ള നല്ല  നിമിഷങ്ങൾ ഞാനും എന്റെ ഒപ്പമുള്ള അവളും ഒരുമിച്ചുള്ള ഈ ലോകം ചുറ്റലായിരുന്നു,

ഞാൻ ഇതിനിടയിൽ ഒരുപാട് തവണ മരണത്തിനെ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു,

അവളുടെ അദ്രശ്യ സ്പർശനങ്ങൾ എന്നെ എന്നും തഴുകിയിരുന്നെങ്കിലും

ഒരിക്കൽ കൂടി അവളുടെ ആ തണുത്ത കൈവിരലുകൾ എന്റെ മുടികളിലൂടെ ഓടി നടക്കാൻ ഞാൻ കൊതിച്ചു,

ഒരിക്കൽ കൂടി അവളുടെ ആ ചൂടുള്ള ചുണ്ടുകളിൽ അമർത്തിയൊന്നു ചുംബിക്കാൻ ഞാൻ ആഗ്രഹിച്ചു,

എന്തിനേക്കാളുമുപരി അവളുടെ ആ മടിയിൽ ഒരു കൊച്ചു കുട്ടിയെ പോലെ ഒന്നുകൂടി കിടക്കാൻ എന്റെ മനസ്സ് വെമ്പി

എന്റെ പ്രാർത്ഥന അവസാനം ദൈവങ്ങൾ കേട്ടു,

ഏഴു മാസം മുമ്പ് നിർത്താതെയുള്ള  കടുത്ത ചുമയും, മുഖത്തെ കറുത്ത നീലിച്ച പാടുകളും കാരണം എന്നെ ചികിൽസിച്ചു കൊണ്ടിരുന്ന ഡോക്ടർ ഒരു ബയോപ്സി ടെസ്റ്റ് എടുക്കാൻ ആവശ്യപ്പെട്ടു.,

ടെസ്റ്റിൽ ഭാഗ്യത്തിന് എനിയ്ക്കു ലങ്സ് ആൻഡ് തൊറാസിക് കാൻസർ ആണെന്ന് തെളിഞ്ഞു, സ്റ്റേജ് ഫോർ.!

ഇത് പറഞ്ഞപ്പോഴുള്ള  എന്റെ സന്തോഷം കണ്ടു ഡോക്ടർ അത്ഭുതപെട്ടു.!

പക്ഷെ എനിയ്ക്കു സത്യത്തിൽ ഈ ലോകത്തുള്ള ജീവിതം അസഹനീയമായിരുന്നു,

അല്ലെങ്കിൽ അനുവിന്റെ അടുത്തേയ്ക്കു പോവുന്നതിലുള്ള സന്തോഷമോ എന്തെല്ലാമോ,

ഞാൻ പിന്നെ എന്റെ പെട്ടിയും കിടക്കയുമെടുത്തു നാട്ടിലേയ്ക്ക് തിരിച്ചു പോന്നു,

നാട്ടിലെത്തി ഞാനിതു ഷമീറിനോട് മാത്രം പറഞ്ഞു, അവന്റെ നിർബന്ധം സഹിക്കവയ്യാതെ ഞാൻ കൊച്ചിയിലു ള്ള ഗംഗാധരൻ ഡോക്ടറെ ചെന്ന് കണ്ടു,

പുള്ളി എന്റെ റിപ്പോർട്ടെല്ലാം വായിച്ചു,

എന്നോട് വളരെ കൂളായാണ് പെരുമാറിയത്,

എന്നോട് സത്യാവശമെല്ലാം തുറന്നു

💬 Comments

View all comments