0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

കുതറാൻ ശ്രമിച്ച അനുവിനെ അമർത്തി പിടിച്ചുകൊണ്ടു പറഞ്ഞു,

ഈർക്കിലി പോലിരിക്കുന്ന അവളുടെ ശക്തി എന്നെ ശെരിക്കും അത്ബുധപെടുത്തിയിരുന്നു,

ഇനി ഇവൾക്ക് വണ്ണവും കൂടി ഉണ്ടാരുന്നേൽ ഈ ലൈബ്രറി ഷമീറിന്റെ ഖബറിടം ആയേനെ

കാര്യത്തിന്റെ ഗൗരവം മനസിലായ അനു, പിന്നെ തണുത്തു,

" ആ എന്നെ വിട്, ഞാനൊന്നും ചെയ്യില്ല.." അവൾ മെല്ലെ എന്റെ കൈയിലേക്ക് പിന്നെയും ചാഞ്ഞു, അവളാകെ കിതയ്ക്കുന്നുണ്ടായിരുന്നു

ഞാൻ മെല്ലെ നോക്കി അവളെ വിട്ടു, അവൾ മെല്ലെ അടുത്തുകണ്ട ബെഞ്ചിലേക്ക് കയറിയിരുന്നു, അവളുടെ കിതപ്പ് അപ്പോഴും കുറഞ്ഞിരുന്നില്ല, ഞാനവളെ പിന്നെയും നോക്കി,

എനിക്കിപ്പോൾ ഏറ്റവും വലിയ പേടി ഇപ്പൊ മറ്റൊന്നായിരുന്നു, ഇവളുടെ  സ്നേഹം ഇങ്ങനെയൊക്കെ അക്രമപരമായാൽ എന്റെ അവസ്ഥ ഇനി എന്താവുമോ എന്ന ചിന്ത എന്നെ ശെരിയ്കും ഭയപ്പെടുത്താൻ തുടങ്ങിയിരുന്നു,. ഉടനെ കരാട്ടെ പഠിക്കണമെന്ന് ഞാൻ മനസാ ഉറപ്പിച്ചു, അല്ലേൽ ഇവളെന്നെ മിണ്ടുമ്പോൾ മിണ്ടുമ്പോൾ ചവിട്ടി കൂട്ടാൻ വരെ ചാൻസുണ്ടെ.!

ഞാനപ്പോഴാണ് നിലത്തു സംഭവിച്ചതിന്റെ എ ബി സി ഡി മനസ്സിലാവാതെ എന്നെയും അനുവിനെയും മാറി മാറി നോക്കി തലയിൽ കൈയും കൊടുത്തു ഇരിക്കുന്ന ഷമീറിനെ കുറിച്ചോർത്തതു,

ഞാൻ മെല്ലെ അവനെ പിടിച്ചു ബെഞ്ചിൽ ഇരുത്തി, അവനു ബുക്ക് വെച്ച് കിട്ടിയ അടിയിൽ ചെറുതായി തല കറങ്ങുന്നുണ്ടെന്നു എനിയ്ക്കു മനസിലായി

"എന്നാലും എന്റെ ഷമീറെ, ലൈബ്രറിയിൽ കേറിയ നീ ബോധം കേട്ട് പോവുമെന്ന് പറഞ്ഞെങ്കിലും, അത് ഇങ്ങനെ അച്ചട്ടാവുമെന്നു ഞാൻ സ്വപ്നത്തിൽ കരുതിയില്ല.." എനിയ്ക്കു അറിയാതെ ചിരിപൊട്ടി

അനുവും ചെറുതായി ചിരിക്കുണ്ടെന്നുള്ളത് എനിയ്ക്കു ആശ്വാസം നൽകി,

ഇപ്പഴും എന്തിനാ അടികൊണ്ടതെന്നു മനസിലാവാതെ അവൻ എന്നെയും

💬 Comments

View all comments