Chapter Title : മനസിന്റെ ചാഞ്ചാട്ടം 4
'അമ്മ: അതില്ലേ മോളെ.. ഇത്രേ ഉള്ളൂ മനുഷ്യന്റെ കാര്യം.... ഇന്നലേം കൂടി കണ്ട മനുഷ്യൻ അല്ലായിരുന്നോ..... ദേവിക: എന്താമ്മേ.. പറയൂ...
അച്ഛൻ: ആ രാഘവൻ ഇല്ലേ... മരിച്ചൂന്നു... ഞങ്ങൾ പോയി കണ്ടു..... കവലയിൽ മരിച്ചു കിടക്കുവാരുന്നു.. പാമ്പ് കടിച്ചതാണെന്ന നാട്ടുകാരും ആംബുലൻസിൽ ഉണ്ടായിരുന്ന ആൾക്കാരും പറയുന്നത്.. 'അമ്മ: അവർ വണ്ടിയിൽ കേറ്റി കൊണ്ട് പോയി.. പോസ്റ്റ്മോർട്ടം കഴിഞ്ഞു രതിയിൽ തന്നെ കാണൂന്നാ വീട്ടുകാര് പറയുന്നത്..
ചാൾസ്: എന്ത്? 'അമ്മ: കുന്തം.... ഡാ... സംസ്കാരം.... ഇതും പറഞ്ഞു അച്ഛനും അമ്മയും അകത്തോട്ടു പോയി. പരസ്പരം നോക്കി നിന്ന ചാൾസിനും ദേവികക്കും എന്തോ പോലെ തോന്നി..
ചാൾസ്: നീ എന്ത് ആണ് നോക്കി നിൽക്കുന്നെ അതൊക്കെ കഴിഞ്ഞിലെ... നീ പോയി ആ മൊബൈൽ ഇങ്ങു കൊണ്ട് വന്നേ... മൊബൈൽ കിട്ടിയ ഉടൻ തന്നെ ചാൾസ് തന്റെ സ്നേഹിതരെ വിളിച്ചു കാര്യം തിരക്കി... രാഘവന്റെ മരണം സ്വാഭിവികം ആണെന്ന് ഉറപ്പിച്ചു. അതിനു ശേഷം മൊബൈലിൽ ശ്രീയെ വിളിച്ചു. ശ്രീ: ഹാലോ.... ചാൾസ്: നീ എവിടെ ആടാ ... വിളിച്ചിട്ടു കിട്ടുന്നില്ലല്ലോ... ശ്രീ: ഡാ ഞാൻ ഇത്തിരി ലോങ്ങ് ഡ്രൈവ് ആണ്. ബോഡി ട്രൈനിംഗ് നടക്കുന്നുണ്ട്. ഒരു ആഴ്ചത്തെ ക്ലാസ് എടുത്തു കൊടുക്കാൻ ഉണ്ട്. അതിന്റെ തിരക്കിൽ ആണ്. ചാൾസ്: ഡാ പീറ്റർ പറഞ്ഞ കാര്യം എന്തായി.... നീ വരുന്നുണ്ടോ?? ശ്രീ: വരണം എന്നുണ്ട്... എന്നാൽ ട്രെയിനിങ്... നോക്കട്ടെ എന്തായാലും പത്തു ദിവസത്തിനുള്ളിൽ ഞാൻ പറയാം.. രണ്ടു കുട്ടികൾക്ക് സ്പെഷ്യൽ ട്രെയിനിങ് ആണ്... ചാൾസ്: വല്ല പെൺപിള്ളേരും ആണോടാ.... ശ്രീ.. ഹേയ്... അല്ലേടാ...
💬 Comments
View all comments