0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 11 [ Anu ]

Author : lion Read All Parts 1K

മുണ്ട് അരയിൽ ചുറ്റി കേറ്റി കൊണ്ട് ചോദിച്ചു..

""സാറിന് എന്നെ അറിയില്ല മറന്നു കാണും കുറെ മുഖങ്ങളു ഇങ്ങനെ മാറി പോകുവല്ലേ പക്ഷെ എനിക്ക് സാറിനെ നന്നായിട്ടു അറിയാം ഇ മുഖം ഞാൻ ഒരിക്കലും മറക്കില്ല സാറിന് ഓർമ ഉണ്ടോ ആ രാത്രി ഞാനും എന്റെ പെങ്ങളും കൂടെ സാറിനോട് കരഞ്ഞു അപേക്ഷിച്ച ആ രാത്രി ഒരു സിനിമ കണ്ടു വരുമായിരുന്ന എന്നെയും പെങ്ങളെയും ചെയ്യാത്ത കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു എന്റെ കുഞ്ഞു പെങ്ങളെ നീ"

അവന്റെ മുഖത്തെ ഭാവമാറ്റവും ആ ക്രോധവും കണ്ടപ്പോൾ ജോൺസൺ ഒന്ന് ഭയന്നു..

"എന്നെ കള്ള കേസ് ചുമത്തി ജയിലിൽ കയറ്റി പാതി രാത്രീ എന്റെ വീട്ടിൽ കയറി ഞാനില്ലാതെ തനിച്ചായി പോയ എന്റെ പെങ്ങളെ നശിപ്പിച്ചു കൊന്നു കത്തിച്ചു കളഞ്ഞത് ഓർമ്മയുണ്ടോടാ നിനക്ക് ഉണ്ടോന്നു"

അരയിൽ തിരുകിയ മൂര്ച്ഛയുള്ള ഒരു കത്തിയെടുത്തു അവൻ ജോൺസണ് നേരെ നീട്ടി..

അപകടം മനസിലാക്കിയ ജോൺസൺ ഭയന്നു കൊണ്ട് ചുറ്റും നോക്കി..

"അന്ന് നീ കാണിച്ച തെണ്ടി തരത്തിനു എന്റെ പെങ്ങളെയാടാ എനിക്ക് നഷ്ടപെട്ടത് എന്റെ കുഞ്ഞു പെങ്ങളെ.. എന്റെ ലോകം അവളു ആയിരുന്നെടാ അവളു മാത്രം അമ്മയും അച്ഛനും ഇല്ലാത്ത ഞാൻ വളർത്തിയ എന്റെ പൊന്നിനെ .. അവളെയാ നീയും നിന്റെ കൂട്ടാളികളും ചേർന്നു പിച്ചീ ചിന്തി അവളുടെ ജീവൻ പോലും തിരിച്ചു തന്നില്ലല്ലോടാ എനിക്ക് ""

അവൻ ഒന്ന് വിങ്ങികൊണ്ട് പറഞ്ഞു ..

"ജയിലിന്നു ഇറങ്ങിയപാടെ നിന്റെ പിന്നിൽ ഉണ്ടെടാ ഞാൻ ഒരു നിയലു പോലെ നിന്നെ തീർക്കാൻ നായിമോനെ

💬 Comments

View all comments