0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]

Author : lion Read All Parts 1.2K

ഇ തന്തയ്ക്കു വരാൻ കണ്ട നേരം എങ്ങനെയെങ്കിലും ഇവളെ വളച്ചു എടുക്കുമ്പോഴാ നാശം പിടിക്കാൻ..

രാഘവനെ കണ്ട രഘു മനസിൽ പറഞ്ഞു...

"എന്താ അച്ഛാ എന്താ കാര്യം ഞാൻ ഇവിടെ ഉണ്ടായിരുന്നല്ലോ"

രഘു രാഘവനെ നോക്കി കൊണ്ട് കാര്യം അറിയാൻ വേണ്ടി പറഞ്ഞു..

"എടാ നീ വടക്കേലേക്കു പോണില്ലേ അവിടെ പറമ്പിലൊക്കെ എത്ര പണി കിടക്കുന്നുണ്ടെന്നു അറിയോ ഇവിടെ തന്നെ കുടനാണോ നിന്റെ ഉദ്ദേശം ഞാൻ നാളെ പോവാ നീയും പോര് എന്റെ കൂടെ"

രാഘവൻ അത് പറഞ്ഞപ്പോൾ രഘുവിന്റെ മനസ്സിൽ ദേഷ്യമാണ് ഉണ്ടായതു.. കുറെ കണക്കു കുട്ടലുകൾ മനസ്സിൽ ഉറപ്പിച്ചിട്ടുള്ള രഘുവിനു അവിടുന്ന് പോകാനുള്ള ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല...

"അവിടെ തറവാട്ടിലു വേറെ ഒരുപാട് ആൾക്കാര് ഇല്ലേ അച്ഛാ ഞാൻ ചെന്നിട്ടു വേണോ ഇനി പണിയൊക്കെ ചെയ്യാൻ ഞാൻ എന്തായാലും കുറച്ചു ദിവസം ഇവിടെ നിന്നിട്ടെ തറവാട്ടിലേക്കു ഉള്ളു അച്ഛൻ പോണേല് പോയിക്കോ"

രഘു തന്റെ തീരുമാനം പറഞ്ഞു..

"എടാ നീ അല്ലെ പറമ്പിലെ പണിയൊക്കെ നോക്കണേ നീ അല്ലാണ്ട് ഇപ്പോ വേറെ ആരാ അവിടെയൊക്കെ നോക്കാൻ ഉള്ളത് അവർക്കൊക്കെ വേറെ ഒരുപാട് പണിയില്ലേ നീയും വാടാ നാളെ നമ്മുക്ക് ഒരുമിച്ചു പോകാം"

രാഘവൻ തന്റെ വ്യാകുലത അറിയിച്ചു...

"അച്ഛൻ ഇപ്പൊ എന്തു പറഞ്ഞാലും ഞാൻ അങ്ങോട്ടില്ല എനിക്ക് വയ്യ പട്ടിയെ പോലെ ആ പറമ്പിൽ അലഞ്ഞു തിരിയാൻ ഞാൻ എന്തായാലും ഇപ്പോയൊന്നും അങ്ങോട്ടില്ല ഇവിടെ തന്നെ എന്തേലും പണി ഉണ്ടോന്നു നോക്കട്ടെ"

രഘു തീർത്തും പറഞ്ഞു...

"എന്തേലും കാണിക്കു അല്ലേലും എനിക്കൊക്കെ വയസ് ആയില്ലേ

💬 Comments

View all comments