Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]
തറച്ചു കയറി ചോര പൊടിഞ്ഞു...
"വിടെടാ എന്നെ എന്റെ കൈ വിടാൻ എന്റെ ഏട്ടന്മാരോട് പറഞ്ഞ വെട്ടി കൊല്ലും നാറി നിന്നെ"
രഘു അവളുടെ കൈകളിൽ നിന്നും പിടി വിടാതെ ആയപ്പോൾ വേദന കൊണ്ട് ഭവ്യയുടെ കണ്ണിൽ നിന്നും കണ്ണു നീർ പൊടിഞ്ഞു...
"പുന്നാര മോളെ പിടയ്ക്കാതെടി നീ പോയി പറയെടി നിന്റെ ഏട്ടന്മാര് എന്നെ ഉലത്തും നിന്നെ ഞാൻ നശിപ്പിച്ച കാര്യം നിന്റെ ഏട്ടന്മാരും നാട്ടുകാരും അറിഞ്ഞ ഇ തറവാട്ടിനും ഇവിടുള്ള തമ്പ്രാട്ടിമാർക്കു അല്ലേടി മോളെ നാണക്കേട് നീ കാരണം അങ്ങനെ ഒന്ന് ഉണ്ടാവുമോ ഇല്ല അതോണ്ട് പൊന്നു മോള് കൂടുതൽ അങ്ങ് പുളയാതെ കേട്ടോടി മോളെ"
അതും പറഞ്ഞു അവളുടെ കൈ തണ്ടയിൽ നിന്നും രഘു കൈ വിട്ടപ്പോൾ അവളുടെ വെളുത്തു മെലിഞ്ഞ കൈ തടം ചോരയാൽ ചുവന്നിരുന്നു..
വേദനയാൽ ഭവ്യ കരഞ്ഞു കൊണ്ട് അകത്തേക്ക് ചെല്ലുമ്പോൾ ആണ് പാടത്തേക്കു പോകാൻ ഇറങ്ങിയ വത്സലനും മോഹനനും അത് കണ്ടത്...
അവളുടെ ചോര ഒലിച്ചു ഇറങ്ങുന്ന കൈ കണ്ട അവർ ശരിക്കും പേടിച്ചു പോയി...
"മോളെ എന്താടി ഇതു എന്താ പറ്റിയെ എങ്ങനെയ കൈ മുറിഞ്ഞേ"
വേദന കൊണ്ട് കരയുന്ന ഭവ്യയുടെ കൈയിൽ പിടിച്ച് കൊണ്ട് മോഹനൻ ചോദിച്ചു...
"അത് അത് ഒന്ന് വഴുതി വീണത ഏട്ടാ ശ്രദ്ധിച്ചില്ല എന്റെ കൂപ്പി വളകൾ പൊട്ടി പോയി തറച്ചു കേറിയതാ"
നടന്ന കാര്യം പറയാൻ പറ്റാതെ ഭവ്യ അങ്ങനെ ഒരു കള്ളം അവരോടു പറഞ്ഞൊപ്പിച്ചു...
"വത്സല നീ ആ മുണ്ടൊന്നു കീറി ഒരു കഷ്ണം തുണി എടുത്തേ
💬 Comments
View all comments