0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 4 [ Anu ]

Author : lion Read All Parts 1.2K

വേദ വാക്യം എന്റെ വാക്കിന് ഒരു വില പോലുമില്ല അവിടെ നീ പറഞ്ഞ പോലെ ഏതവനെ എങ്കിലും സ്നേഹിച്ചോ മറ്റോ കെട്ടിയായിരുന്നേ ഇങ്ങനെ ഇരിക്കേണ്ടി വരില്ലായിരുന്നു എനിക്ക്.. ഇനി പറഞ്ഞിട്ടെന്താ എന്റെ വിധി അല്ലാതെന്താ ഇപ്പൊ പറയ്യാ..

"സാരല്ല്യ ചേച്ചി എല്ലാം ശരിയാകും.. ആ തള്ളയ്ക്കും മാറ്റം വരും മനുഷ്യൻ അല്ലെ മാറിക്കൊള്ളും.. ചേച്ചിയുടെ ചേട്ടനും മാറും ചേച്ചിയെ സ്നേഹിക്കാൻ തുടങ്ങും."

സങ്കടത്തിൽ ആയ കാവ്യയെ ഭവ്യ ഒന്നു പറഞ്ഞു ആശ്വസിപ്പിച്ചു...

"അല്ല മോളെ അതൊക്കെ പോട്ടെ നിന്റെ പ്ലാൻ എന്താ.. ആ ക്രിസ്ത്യാനീ ചെക്കനെ നിനക്ക് കിട്ടുമെന്ന് തോന്നുന്നുണ്ടോ.. നിന്റെ ഏട്ടന്മാര് അവനേം നിന്നേം കൊന്നു കെട്ടി തുക്കും അറിയാല്ലോ അത്.. നീ എന്തു കണ്ടിട്ടാ ഇങ്ങനെ മുന്നോട്ടു പോണേ ഇതൊക്കെ നടക്കുമെന്ന് തോന്നുന്നുണ്ടോ"

അത് കേട്ട ഭവ്യയുടെ മുഖം ഒന്നു മ്ലാനമായി..

"അറിയില്ല ചേച്ചി.. പക്ഷെ.എന്റെ ജീവൻ പോയാലും അവനെ അല്ലാതെ വേറെ ഒരാളെ ഇ കഴുത്തിൽ താലി ചാർത്തിക്കില്ല ഞാൻ മരിക്കുന്നേലും ജീവിക്കുന്നേലും അവനും ഉണ്ടാകും എന്റെ കൂടെ ഇതു നമ്മള് ഉറപ്പിച്ചത അല്ലാതെ മറ്റൊരുത്തനു കഴുത്തു നീട്ടി കൊടുക്കില്ല ഞാൻ"

അവളു തന്റെ ഉറച്ച തീരുമാനം പറഞ്ഞു..

"മ്മ്... നിന്റെ തീരുമാനമല്ലേ ഞാൻ എന്ത് പറയാനാ എന്റെ ജീവിതം പോലെ ഒന്നും അവല്ലെന്നു മാത്രേ ഉള്ളൂ നിനക്ക് "

കാവ്യ തന്റെ വ്യസനം അവളോട്‌ പറഞ്ഞു..

"ഇല്ല ചേച്ചി അവൻ പാവമാ എന്നെ ജീവന അവനു എന്നെ പൊന്നുപോലെ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് ഒരിക്കലും സങ്കടപെടുത്തില്ല"

സംസാരിച്ചു കവല എത്തിയത് അവര്

💬 Comments

View all comments