Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]
നമ്മള് ഇപ്പൊ പോലീസിനെ വിളിച്ചു പറഞ്ഞ ഉണ്ടല്ലോ രണ്ടു ചേട്ടന്മാരെയും പിടിച്ചു തൂക്കി കൊണ്ട് പോകും ചുമ്മാ കളിക്കാൻ നിൽക്കല്ലേ"
അവർക്കു നേരെ കൈ ചുണ്ടി എബി തന്റെ ചങ്കുറ്റം അവർക്കു മുന്നിൽ കാണിച്ചു...
ഡാ ചെക്കാ കിടന്നു തുള്ളല്ലെടാ.. നീയും ഇവളും കൂടെ ഇവിടെ കിടന്നു കാണിച്ചു കൂട്ടുന്നത് കണ്ടിട്ട് തന്നെയാ ഞങ്ങള് ഇങ്ങോട്ട് വന്നേ..കൂടുതല് ഇളകിയ ഉണ്ടല്ലോ ദേ പങ്കായം പിടിക്കുന്ന കൈയ ഇതു എടുത്തു പട്ടികുഞ്ഞിനെ പോലെ കടലില് എടുത്തു ഏറിയും കാണണോ നിനക്ക്.. ടാ രമണ ചെക്കന്.. ഇളക്കം കുറച്ചു കൂടുതലാ.. പറഞ്ഞ മനസിലാവില്ല നീ ആ ടൂൾസ് എടുത്തേ.. പയ്യന് നമ്മളെ മനസിലായിട്ടില്ല.. "
"കൊച്ചു ചെറുക്കൻ അല്ലെ വാസുവേട്ട.. വിട്ടേക്.. നമ്മുക്ക് ഇവളെ പോരെ വാസുവേട്ടൻ കൈ വെച്ച ചെക്കൻ ചത്തു പോകും.. വാസുവേട്ടൻ ഇവളെ പൊക്കു ഇപ്പൊ ആണേല് ഒരു കുഞ്ഞു പോലുമില്ല ഇവിടെ ഇവനെ ഞാൻ നോക്കിക്കോളും എന്റെ ഒരു കൈക്കില്ല ചെക്കൻ
ഇതൊക്കെ കേട്ടപ്പോ എബിയുടെ ഉള്ള ധൈര്യം കൂടി ചോർന്നു പോയി.. ചുറ്റുപാടും ആണേല് ഒരു കുഞ്ഞിനെ പോലും കാണുന്നില്ല ഇത്ര ദൂരം വന്നിരിക്കേണ്ടായിരുന്നു എന്ന് എബി അറിയാതെ മനസ്സിൽ വിചാരിച്ചു..
ഇതൊക്കെ കേട്ടു തരിച്ചു ഇരിക്കുവായിരുന്നു ഭവ്യ..വേറെ.. ഒരു വഴിയും ഇല്ലെന്നു കണ്ട അവൾ എഴുന്നേറ്റു . പൊട്ടി കരഞ്ഞു കൊണ്ട് വാസുവിന്റെ കാലിൽ വീണു..
"ഏട്ടാ.. ഞങ്ങളെ ഒന്നും ചെയ്യല്ലേ പറ്റി പോയതാ.. ഞാൻ കെട്ടാൻ പോകുന്ന ആളു തന്നെയാ ഇതു.. ഇനി ഞങ്ങള് ഇങ്ങോട്ട് വരില്ല.. ഞങ്ങളെ ഒന്നു
💬 Comments
View all comments