Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]
അവന്റെ കൈ പിടിച്ചു...
"മ്മ്.. പിടിച്ചു.. കേറൂ "
ദാമുവിൻറെ ഉരുക്കു പോലുള്ള കൈയിൽ പിടിച്ചു സുഖമായി അവൻ കേറി വന്നു..
നനഞ്ഞു കുളിച്ചു ആകെ വൃത്തികെട്ട അവസ്ഥയിൽ ആയിരുന്നു അവൻ...
"ഇനി പറയെടാ നീ എന്തിനാ വന്നേ ഇവിടെ അതും ഇ പാതി രാത്രി സത്യം പറഞ്ഞില്ലെങ്കിൽ കൊന്നു കളയും ഞാൻ ഇവിടെ ആരെ കാണാനാടാ നീ വന്നത് പറയാൻ"
ദാമു അവനെ നേരെ ചാടി കടിക്കാൻ ചെന്നു.. ആജാനബാഹുവായ അയാളെ കണ്ടാൽ തന്നെ പേടി ആവുന്നതാണ് ദേഷ്യപെടുമ്പോൾ ഒരു ഭീകരനെ പോലെ തോന്നി.. ആ കൊള്ളിയാൻ വെളിച്ചത്തിൽ പകൽ പോലെ പരസ്പരം അവർക്കു കാണായിരുന്നു...
അവൻ ഒന്നു കൈ കൊണ്ട് മുഖം തുടച്ചു കൊണ്ട് പറഞ്ഞു..
"ഞാൻ പറയാം എന്നെ ഒന്നും ചെയ്യരുത് ഞാൻ എല്ലാം പറയാം.. ഞാൻ.. ഞാൻ മായയെ കാണാൻ വന്നതാ.. മഴയത്തു.. ഇ കുഴി ശ്രദ്ധിച്ചില്ല അറിയാതെ വീണു പോയതാ"
അവൻ തന്റെ ഉദ്ദേശം അയാൾക്കു മുന്നിൽ വെളിപ്പെടുത്തി..
മായയെ കാണാൻ ഇവൻ എന്തിനാ വന്നത് അവനും ഇവളും തമ്മിൽ എന്താ ബന്ധം അയാൾ ഒരു നിമിഷം തല പുകഞ്ഞു...
"നീ.. എന്തിനാടാ മായയെ കാണുന്നെ അവളും നീയും തമ്മിൽ എന്താ ബന്ധം പറയെടാ മായ മോളെ കുറിച്ച് അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ കൊന്നു ഇ കുഴിയിൽ തന്നെ കുഴിചൂ മൂടും നിന്നെ ഞാൻ മാന്യമായി ജീവിക്കുന്ന കുട്ടിയെ കുറിച്ച് അനാവശ്യം പറയുന്നോടാ"
ദാമു രതീഷിന്റെ നെഞ്ചിൽ ഷർട്ടിൽ മുറുക്കി പിടിച്ചു ദേഷ്യപെട്ടു കൊണ്ട് ചോദിച്ചു...
"മായ.. അവളെ നിങ്ങൾക്കു ആർക്കും അറിയില്ല അവളു എന്റെ പെണ്ണെ എന്റെ മാത്രം പെണ്ണ് നിങ്ങൾക്കു അറിയാത്ത ഒരു ചരിത്രം ഉണ്ട് ഞങ്ങൾക്ക് ഞാൻ എല്ലാം പറയാം എല്ലാം"
അവൻ ഒന്നു തല തോർത്തി കൊണ്ട് അവൻറെ കഴിഞ്ഞു
💬 Comments
View all comments