0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 9 [ Anu ]

Author : lion Read All Parts 858

വാ തുറക്കേണ്ട ചോദിച്ച എനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ മതി കേട്ടോ""

അവൻ കൈ കൂപ്പി കൊണ്ട് അവളോട്‌ പറഞ്ഞു..

""വാ തുറക്കാതെ അറിയില്ലെന്ന് പറയാൻ പറ്റുമോ മനുഷ്യ ഇയാള് എന്തുവാ""

അവളു ഒന്ന് കുണുങ്ങി കൊണ്ട് ചോദിച്ചു..

""ഡി.. മൃദു നീ കുറച്ചു മാറി ഇരുന്നോ അല്ലെങ്കിൽ ഞാൻ പിടിച്ചു ഭിത്തിയിൽ ഒട്ടിക്കും അല്ല പിന്നെ വാ തുറന്ന പൊട്ടത്തരമെ പറയു.. എന്തു സാധനമാണോ എന്തോ""

അവൻ ദേഷ്യം കൊണ്ടു പറഞ്ഞുപോയി..

"പൊട്ടത്തി നിങ്ങളെ മറ്റവള്.. എന്തിനാ പിന്നെ ഇ പൊട്ടത്തിയെ കെട്ടിയെ വേറെ ആരേലും കെട്ടാൻ പാടില്ലായിരുന്നോ"

അവൾ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു..

"അതുണ്ടല്ലോ ഇ പൊട്ടത്തിയെ എനിക്ക് ഒരുപാട് ഇഷ്ടമായത് കൊണ്ട പിടിച്ചു കെട്ടിയെ എന്റെ മോളെ ഒരുപാട് ഒരുപാട് ഇഷ്ടമായത്തു കൊണ്ട് നീ എന്റെ പൊന്നല്ലേ"

അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു..

"അയ്യാ കൊഞ്ചല്ലേ എനിക്ക് അറിയാം എന്നെ ഇഷ്ടല്ല എന്ന് ഞാൻ ഒരു കുഞ്ഞിനെ പ്രസവിക്കാൻ പോലും പറ്റാത്തവൾ അല്ലെ അത് കൊണ്ട് ആയിരിക്കും അല്ലെ"

അവൾ സങ്കപ്പെട്ടു മുഖം തായ്‌തി കൊണ്ട് പറഞ്ഞു...

""ദേ മൃദു വേണ്ടാട്ടോ ഇ വിഷയം കുറെ വട്ടം നമ്മള് പറഞ്ഞു വിട്ടതാ അത് എടുത്തു ഇട്ടു ഇനി സങ്കടപെടാൻ നിൽക്കണ്ട കേട്ടല്ലോ..എന്റെ പൊന്നു മോള് ഏട്ടന് കുടിക്കാൻ കുറച്ചു വെള്ളം എടുത്തോണ്ട് വാ പോ""

അത് കേട്ട മൃദുല മെല്ലെ സങ്കടപ്പെട്ടു കൊണ്ട് എഴുന്നേറ്റു മുഖം ഒന്ന് കുനിച്ചു അടുക്കളയിലേക്ക് പോയി..

അവളുടെ മുഖം വാടിയപ്പോൾ എന്തോ മഹേഷിനും സങ്കടമായി...

💬 Comments

View all comments