Chapter Title : മന്ദാകിനി 4 [മഹി]
ഇതിന്റെ ഉള്ളിൽ സ്നേഹവും കരുണയും ഒക്കെ ഉണ്ടോ എന്നായിരുന്നു അയാളുടെ മനസ്സിൽ ....ദിവാകരൻ വണ്ടി മുന്നോട്ട് എടുത്തു....
ഗ്രീൻപാലസിൽ എത്തുവോളം അനാമിക മൗനത്തിൽ ആയിരുന്നു.... പത്ത് നിലകളായി ഉയർന്നു നിൽക്കുന്ന ആ വലിയ ഹോട്ടലിന്റെ മുന്നിലേക്ക് കാർ കടന്നതും അനാമിക കണ്ണുകൾ ഉയർത്തി നോക്കി.... ദിവാകരൻ വണ്ടി പാർക്കിംഗ് ഏരിയയിൽ നിർത്തി
സെറ താമസിക്കുന്ന ഹോട്ടൽ ആദ്യമായി കാണുകയായിരുന്നു അവൾ
"വായോ... ഫിഫ്ത് ഫ്ലോർ ആണ് റൂം...."
സെറ അനാമികയുടെ കൈയിൽ നിന്നും ബാഗ് വാങ്ങിയതും ഡ്രൈവർ അവളുടെ അടുത്തേക്ക് ഓടിവന്നു
"വേണ്ട ഞാൻ എടുത്തോളാം... താൻ പൊക്കോ...."
"ശരി മേഡം...."
ദിവാകരൻ ഒതുക്കി വച്ചിരുന്ന തന്റെ ബൈക്കിന് അരികിലേക്ക് നടന്നു.....പ്രായത്തിന് മൂത്ത അയാളെ താൻ എന്ന് വിളിച്ച സെറയെ അനാമിക ഒരുവേള നോക്കി.... അച്ഛന്റെ ചിലനേരത്തെ ഭാവം....
"എന്താ ഇങ്ങനെ നോക്കണേ... വാ...."
സെറ അനുവിന്റെ കൈയിൽ മുറുക്കെ പിടിച്ച് ലിഫ്റ്റിന് അടുത്തേക്ക് നടന്നു....ഹൃദയം മുറുകിയതും അനു നെഞ്ചിൽ ഒരുകൈ നെഞ്ചോട് ചേർത്തു.... വല്ലാത്തൊരു മിടിപ്പ്....ഒരുതരം പരവേശം
പെട്ടെന്നൊരു ദിവസം അഭയാർത്ഥി ആയതുപ്പോലെ..... സെറക്ക് താനൊരു ശല്യം ആകുമോ എന്ന ആശങ്ക....
"..ഞാൻ... എനിക്ക്....."
സെറ റൂമിന്റെ വാതിൽ തുറന്നതും അനാമിക അവളുടെ കൈയിൽ പിടിച്ചു.... എന്തെന്ന ഭാവത്തിൽ സെറ അവളെ നോക്കി പിരികം ഉയർത്തി
"എനിക്ക്.... എനിക്ക് പോകാൻ ഒരിടോം ഇല്ലാഞ്ഞിട്ടാ....."
നിസ്സഹായത നിറഞ്ഞൊരു ശബ്ദം കാതുകളിൽ അലതല്ലുന്നതുപോലെ സെറക്ക് തോന്നി....അവൾ അനാമികയുടെ ഇരുകൈകളും ചേർത്തുപിടിച്ച് തന്റെ നെറ്റിയിൽ മുട്ടിച്ചു....അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
"ഈ ഹാൾവേ.... ബെഡ്‌റൂം.... ബാത്രൂം, ഒരു ചെറിയ കിച്ചൺ.... ഇത്രയും സൗകര്യങ്ങളെ ഇവിടെ ഉള്ളു..... നിനക്ക് ബുദ്ധിമുട്ട് ഇല്ലാത്ത കാലത്തോളം ഇവിടെ നിക്കാം.... ആരും നിന്നെ കൊണ്ടുപോകില്ല...."
ആർക്കും കൊടുക്കില്ല.... സെറ മനസ്സിൽ പറഞ്ഞു
"മതി മോങ്ങിയത്.....പോയി ഒന്ന് ഫ്രഷ് ആയി വാ....ഈ സങ്കടങ്ങളും അങ്ങ് കഴുകികളഞ്ഞേക്ക്....."
സെറ അനാമികയെ തള്ളി ഉന്തി ബെഡ്‌റൂമിനോട് ചേർന്നുള്ള ബാത്‌റൂമിലേക്ക് പറഞ്ഞയച്ചു....പിന്നാലെ ഒരു ടവൽ അകത്തേക്ക് എറിഞ്ഞുകൊടുത്തു
അനാമിക കുളിച്ച് ഇറങ്ങുമ്പോഴേക്കും സെറ താഴെ റെസ്റ്റോറന്റിൽ വിളിച്ച് food ഓർഡർ ചെയ്തിരുന്നു.... അനുവിന് മാറ്റിയിടാനുള്ള വസ്ത്രങ്ങൾ തിരയുന്നതിനു ഇടയിലാണ് ബാത്‌റൂമിന്റെ ഡോർ തുറന്ന് റൂമിലേക്ക് വരാൻ കൂട്ടാക്കാതെ നിൽക്കുന്ന അനുവിനെ സെറ ശ്രദ്ധിക്കുന്നത്....
ശരീരത്തിൽ മറയായി ഒരു ടവൽ മാത്രം ചുറ്റി.... Ufff.... സെറ നോട്ടം മാറ്റി കളഞ്ഞു.... അനാമികക്ക് ഇരുനിറം ആയിരുന്നു....സെറ നന്നേ വെളുത്തിട്ട്, തോളൊപ്പം
💬 Comments
View all comments