Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]
"ഹാ ആര്യനോ…"
"ഹാ ചേട്ടത്തി."
"വെളുപ്പിനെ തന്നെ എഴുന്നേറ്റ് കുളത്തിൽ ഒക്കെ പോയി കുളിച്ചു എന്ന് കേട്ടല്ലോ."
"ഹാ തോമാച്ചൻ പറഞ്ഞതാവും അല്ലേ…ഞാൻ കണ്ടിരുന്നു രാവിലെ."
"അതേ പറഞ്ഞിരുന്നു…"
"തോമാച്ചൻ ഉണ്ടോ അകത്ത്?"
"കുളിക്കാൻ കയറിയല്ലോ ആര്യാ…എന്താ എന്തേലും അത്യാവശം ഉണ്ടോ?"
"ഹേയ് ഇല്ല…ഞാൻ നമ്മടെ പോസ്റ്റ് ഓഫീസ് ഒക്കെ എവിടാണെന്ന് അറിയാനും പിന്നെ എനിക്കൊരു സൈക്കിൾ കിട്ടാൻ ഉള്ള വകുപ്പും ഒക്കെ ഒന്ന് അന്വേഷിക്കാം എന്ന് കരുതി വന്നതാ ചേട്ടത്തി."
"അതിന് തോമാച്ചൻ തന്നെ വേണമെന്നുണ്ടോ ആര്യന് ഞാൻ ആയാലും പോരെ..."
"ഓ മതി…ചേട്ടത്തി ആണേൽ കൂടുതൽ സന്തോഷം ഹഹ…"
"ഹാ ഹഹ…പോസ്റ്റ് ഓഫീസ് ഇവിടെ അടുത്ത് തന്നെയാ ആര്യാ…ഇവിടുന്ന് കുളത്തിലേക്ക് നടക്കാൻ ഉള്ള ദൂരം തന്നെ അങ്ങോട്ടേക്കും ഉള്ളൂ…അതും നമ്മടെ കെട്ടിടത്തിൽ തന്നെയാ…ഇവിടുന്ന് ഇടത്തോട്ട് തിരിഞ്ഞ് നേരെ പോയാൽ മതി വഴി വക്കിൽ തന്നെയാ വലത്തേ സൈഡിൽ. ബോർഡ് ഉള്ളതുകൊണ്ട് ആരോടും ചോദിക്കേണ്ട ആവശ്യം പോലും വരില്ല."
"ആണല്ലേ…ഉച്ച കഴിഞ്ഞ് ഒന്ന് അവിടം വരെ പോയി സ്ഥലമൊക്കെ ഒന്ന് മനസ്സിലാക്കി വച്ചേക്കാം എന്ന് കരുതി ഇരിക്കുവായിരുന്നു."
"ഓഹ് അതങ്ങനെ മനസ്സിലാകാൻ ഒന്നും ഇല്ലാന്ന്…നാളെ നേരിട്ട് പോയി അങ്ങ് ചാർജ് എടുത്താൽ മതിയന്നെ…പിന്നെ ആര്യൻ്റെ ഇഷ്ട്ടം…സ്ഥലങ്ങൾ ഒക്കെ ഒന്ന് കാണണം എന്നുണ്ടെങ്കിൽ പൊക്കോ അത്രതന്നെ."
"ഹാ ശരി ചേച്ചി…പിന്നെ സൈക്കിളിൻ്റെ കാര്യം…"
"ഹാ സൈക്കിൾ…നമ്മടെ കുട്ടച്ചൻ്റെ ചായക്കടയുടെ അപ്പുറത്ത് ഒരു സൈക്കിൾ റിപ്പയർ ഷോപ്പ് ഉണ്ട് അവൻ്റെ അടുത്ത് കാണും സൈക്കിൾ വാടകയ്ക്ക് ഒക്കെ എടുക്കാൻ…പക്ഷേ ഇന്ന് ഞായറാഴ്ച ആയോണ്ട് അവൻ കട തുറക്കില്ല…അവൻ്റെ വീടാണെങ്കിൽ മന്ദാരക്കടവിന് അപ്പുറത്തുമാ…ഒരു കാര്യം ചെയ്യാം തോമാച്ചനോട് ഞാൻ പറഞ്ഞേക്കാം…പുള്ളിക്കാരൻ ടൗണിൽ വല്ലോം പോകുന്ന വഴിക്ക് അവനെ കണ്ട് കാര്യം പറഞ്ഞോളും അതാകുമ്പോ അവൻ വന്ന് ഇന്ന് തന്നെ എടുത്ത് തന്നോളും."
"അയ്യോ…അയാൾക്ക് അതൊരു ബുദ്ധിമുട്ടാവുമോ?"
"ഓ എന്ത് ബുദ്ധിമുട്ട്…അല്ലെങ്കിൽ തന്നെ ബുദ്ധിമുട്ടായാലും ഇപ്പൊ സാരമില്ല ആര്യൻ്റെ കാര്യം നടക്കണ്ടെ…പിന്നെ തോമാച്ചൻ പറഞ്ഞാൽ അവൻ എതിരൊന്നും പറയത്തുമില്ല വലിയ കാര്യമാ പുള്ളിയെ എല്ലാർക്കും…മാത്രവുമല്ല അവൻ കട ഇട്ടിരിക്കുന്നതും നമ്മടെ കെട്ടിടത്തിലാ…അതുകൊണ്ട് നമ്മൾ
💬 Comments
View all comments