Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]
എനിക്ക് ഇപ്പൊ അങ്ങനെ മൂഡ് പോകാനും മാത്രം നല്ല കാര്യങ്ങൾ ഒന്നും ജീവിതത്തിൽ നടക്കാറില്ല ആര്യാ…ആര്യൻ പറ."
ആര്യൻ അവൻ്റെ കഥ മുഴുവൻ ലിയയോട് പറഞ്ഞു. അവൻ്റെ അച്ഛനെ നഷ്ടപ്പെട്ടത് മുതൽ ഇവിടെ എത്തി ചേർന്നത് വരെയുള്ള കഥകൾ. അതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ലിയക്കും അവനോട് അറിയാതെ തന്നെ മനസ്സുകൊണ്ട് ഒരു അടുപ്പം തോന്നി. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആളുകളെ പെട്ടെന്ന് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന അവളും അനുഭവിച്ചതോ അല്ലെങ്കിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയിരിക്കണം അതിന് കാരണം.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ലിയയുടെ ഇരിപ്പ് കണ്ട ആര്യൻ അവളുടെ മനസ്സിലും ചെറിയ ഒരു വിഷമം അതുണ്ടാക്കി എന്ന് ആര്യൻ ലിയയുടെ മുഖത്ത് നിന്നും വായിച്ചെടുത്തു.
"ഞാൻ പറഞ്ഞില്ലേ വെറുതെ പറഞ്ഞ് സെൻ്റി അടിച്ച് മൂഡ് കളയണ്ടാ എന്ന്…"
"ഏയ് അങ്ങനെയൊന്നും ഇല്ല ആര്യാ…പിന്നെ തൻ്റെ കഥ കേട്ടപ്പോൾ ഒരു ചെറിയ വിഷമം കാരണം ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയ ഒരുവൾ ആണല്ലോ എനിക്ക് മനസ്സിലാക്കാൻ പറ്റും."
"മ്മ്…മാഡത്തിൻ്റെ ഹസ്ബൻ്റ് എങ്ങനെയായിരുന്നു…അല്ലാ പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണമെന്നില്ലാ…"
"ആക്സിഡൻ്റ് ആയിരുന്നു…ഞാനും മോനും ഏട്ടനും കൂടെ ഒന്ന് പുറത്തേക്ക് പോയതാ…അന്ന് മോൻ്റെ പിറന്നാള് കൂടി ആയിരുന്നു…അവന് ഡ്രസ്സ് എടുക്കാൻ വേണ്ടി…എതിരെ മദ്യപിച്ച് വന്നൊരു കാറുകാരൻ…എന്താ സംഭവിച്ചതെന്ന് അറിയുന്നതിന് മുന്നേ തന്നെ എല്ലാം പെട്ടെന്നായിരുന്നു…മോൻ എൻ്റെയും എട്ടൻ്റെയും ഇടയിൽ ആയിരുന്നു…ഞങ്ങൾ രണ്ടാളും തെറിച്ച് സൈഡിലേക്കും ഏട്ടൻ റോഡിലേക്കും…അതിലെ കടന്നു വന്നൊരു വാഹനം…"
ലിയയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിയാൻ തുടങ്ങി.
"ശ്ശേ മാഡം…എന്തായിത്…ഇങ്ങനെ ആകുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ചോദിക്കില്ലായിരുന്നു…കരയാതെ…ദേ ആരെങ്കിലും കാണും."
ലിയയുടെ കരച്ചിൽ കൂടുന്നത് കണ്ട ആര്യനും ഭയപ്പെട്ടു. അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവളുടെ അരികിൽ പോയി നിന്നുകൊണ്ട് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"ഇങ്ങനെ കരയല്ലേ മാഡം…ആരെങ്കിലും വന്നാൽ ഞാൻ എന്ത് പറയും…ദേ എന്നെ നോക്കിക്കേ…മാഡത്തിന് എന്നെ മനസ്സിലായ പോലെ എനിക്കും മാഡത്തിൻ്റെ ഇമോഷൻസ് മനസ്സിലാകും…പക്ഷേ അതിന് ഇങ്ങനെ കരഞ്ഞിട്ട് ഇനി എന്താ കാര്യം…നമ്മള് സന്തോഷം ആയിട്ട് ഇരിക്കുന്നത് കാണാൻ അല്ലേ അവരും ആഗ്രഹിക്കുന്നത്…അതുകൊണ്ട് ഇങ്ങനെ കരയല്ലേ…പ്ലീസ്…"
ആര്യൻ ലിയയുടെ തോളിലും
💬 Comments
View all comments