Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]
"ഓ ലിയ എന്നാണോ അവരുടെ പേര്?"
"അതേ…ഇതെങ്ങോട്ടാ തുണി അലക്കാൻ ഇറങ്ങിയതാണോ?"
"കണ്ടാൽ അറിഞ്ഞൂടെ നിനക്ക്?"
"ഓ ചുമ്മാ ഒരു കുശലം ചോദിച്ചതാണേ."
"വേറൊന്നും കണ്ടില്ല അവന് ചോദിക്കാൻ…വരുന്നോ അലക്കാൻ?"
"ഓ ഞാൻ ഇനി നാളെ രാവിലെ ഉള്ളൂ."
"ഹാ…പിന്നേ രാവിലെ എന്നെയും കൂടെ വിളിക്കണം ഒറ്റക്ക് പോയേക്കരുത്."
"ഞാൻ വിളിക്കാം ചേച്ചി."
"എന്നാ ശരിയടാ ഞാൻ അങ്ങോട്ട് പോട്ടെ."
"പതുക്കെ പോയാൽ മതി ചന്ദ്രിക ചേച്ചി കടയിൽ നിൽക്കുന്നതെ ഉള്ളൂ…അവിടെ നല്ല തിരക്കുണ്ട്."
"ചന്ദ്രിക ചേച്ചി വൈകിട്ട് അല്ലേലും താമസിച്ചേ വരാറുള്ളൂ."
"ആണോ…ശരി എന്നാൽ പോയിട്ട് വാ."
"ആടാ…"
ആര്യൻ വീണ്ടും അവൻ്റെ സൈക്കിൾ ചവിട്ടി വീട്ടിലേക്കുള്ള യാത്ര തുടർന്നു. വീട്ടിലെത്തിയ ആര്യൻ എങ്ങനെയെങ്കിലും ഒന്ന് രാത്രി ആയാൽ മതി എന്ന ചിന്തയിൽ ഇരുന്നു.
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ ആര്യൻ ആഗ്രഹിച്ച സമയം എത്തി. നേരത്തെ തന്നെ ആഹാരം എല്ലാം ഉണ്ടാക്കി കഴിച്ച് അവൻ സമയവും നോക്കി കിടപ്പായിരുന്നു. ഒന്നുകൂടി കുളിമുറിയിൽ കയറി ഒന്ന് മേല് കഴുകിയ ശേഷം ആര്യൻ ഒരു പത്തരയോടെ വീട് പൂട്ടി ഇറങ്ങി. സൈക്കിൾ എടുക്കേണ്ട എന്ന് തീരുമാനിച്ചു. ആര്യൻ ചന്ദ്രികയുടെ വീട് ലക്ഷ്യമാക്കി നടക്കാൻ ആരംഭിച്ചു.
എങ്ങും നിശബ്ദതയും കൂരിരുട്ടും. വരുന്ന വഴിയിൽ ഒന്ന് രണ്ട് പോസ്റ്റിൽ മാത്രം വെട്ടം തെളിഞ്ഞിട്ടുണ്ട്. ആര്യൻ അൽപ്പം ഭയത്തോടെ ആണെങ്കിലും പെട്ടെന്ന് തന്നെ നടന്ന് വീടിന് പിൻഭാഗത്ത് എത്തി.
അടുക്കള വാതിലിൽ അവൻ മെല്ലെ ഒന്ന് തള്ളിയപ്പോൾ അത് അകത്തേക്ക് തുറന്നു. അകത്ത് വെട്ടം കാണുന്നുണ്ട്. ആര്യൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ അകത്തു കയറിയ ശേഷം വാതിൽ അടച്ച് കുറ്റിയിട്ടു. കട്ടിലിൽ കുട്ടച്ചൻ ചന്ദ്രിക പറഞ്ഞത് പോലെ തന്നെ ബോധം ഇല്ലാതെ കിടപ്പുണ്ട്. കട്ടിലിന് അരികിലായി ഒരു സ്റ്റൂളിൽ മുക്കാൽ ഭാഗവും തീർന്ന ഒരു മദ്യക്കുപ്പിയും ഒരു ഗ്ലാസ്സും ഇരിക്കുന്നത് ആര്യൻ കണ്ടു. അതിൽ നിന്ന് തന്നെ ആള് അടിച്ച് ഓഫ് ആയി കിടക്കുക ആണെന്ന് ആര്യന് മനസ്സിലായി. എങ്കിലും ഒരു ശബ്ദവും ഉണ്ടാക്കാതെ അവൻ മെല്ലെ ചന്ദ്രികയുടെ മുറിയിലേക്ക് നടന്നു.
ചന്ദ്രിക
💬 Comments
View all comments