0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Kambikathakal Read All Parts 4927

തന്നെ ആ പാട്ട് വന്നതിന് ഞാൻ എന്ത് ചെയ്യാനാ?"

"നീ ഒന്നും ചെയ്യണ്ടടാ ഞാനായിരുന്നു നിൻ്റെ കൂടെ നിന്ന് ശോഭന കളിക്കേണ്ടത്…പൊക്കോണം…"

"സോറി ചേച്ചീ…ഇനി അങ്ങനെ പറ്റാതിരിക്കാൻ ശ്രദ്ധിക്കാം ഞാൻ."

"ശ്രദ്ധിക്കാം എന്നോ…?"

"അല്ലാ…ഇനി അങ്ങനെ പറ്റില്ല സത്യം…"

"മ്മ്…ശരി ശരി…"

"ചെറിയൊരു ശോഭന കളിച്ചോ എന്നൊരു സംശയം…ഇങ്ങനെ ചരിഞ്ഞ് നിൽക്കുമ്പോൾ ശോഭനേടെ ഒരു കട്ട് ഉണ്ടോ?" ആര്യൻ അവളെ ദേഷ്യം പിടിപ്പിക്കാൻ എന്ന പോലെ പതിയെ പറഞ്ഞു.

"ടാ…ടാ…കുറച്ച് അടുത്തപ്പോഴേക്കും നീ എന്നെ കളിയാക്കാൻ തുടങ്ങിയോ?"

"എന്തോ…ആരോടേലും അടുത്താൽ അവരെ കളിയാക്കുന്നത് എനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത ഒരു കാര്യം ആയിപ്പോയി മാറ്റാൻ പറ്റുന്നില്ല…"

"മ്മ്…അത് ആരുടെയെങ്കിലും കൈയിൽ നിന്ന് രണ്ടെണ്ണം കിട്ടുമ്പോ മാറിക്കോളും."

"കരിനാക്ക് വളച്ചൊന്നും പറയല്ലേ…"

"കരിനാക്ക് നിൻ്റെ…പോടാ…"

"ചായ കുടിക്ക് വേഗം…" എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവൻ കുടിച്ച ഗ്ലാസ്സ് കൊണ്ടുപോയി കടയിലേക്ക് വച്ചു. ആര്യൻ കുട്ടൻ്റെ കൈയിൽ പൈസ കൊടുത്ത് ലിയയുടെ അരികിലേക്ക് ചെന്നപ്പോഴേക്കും ബസ്സിൻ്റെ ഹോൺ മുഴങ്ങുന്ന ശബ്ദം കേട്ടു. നോക്കുമ്പോൾ ബസ്സ് കുറച്ച് ദൂരെ നിന്നും വരുന്നത് അവർ കണ്ടു.

"ഉയ്യോ ദാ ബസ്സ് വന്നു നീ ഇത് പിടിച്ചേ ഞാൻ പോട്ടെ…" എന്ന് പറഞ്ഞുകൊണ്ട് ലിയ ചായ ഗ്ലാസ്സ് ആര്യൻ്റെ കൈയിൽ കൊടുത്തു.

"പകുതി പോലും കുടിച്ചില്ല ഇത് കുടിച്ചിട്ട് പോ ചേച്ചി…"

"മതിയെടാ പോവാ…നാളെ കാണാം…" എന്ന് പറഞ്ഞുകൊണ്ട് ലിയ ധൃതിയിൽ റോഡ് ക്രോസ് ചെയ്തു.

ബസ്സ് വന്ന് സ്റ്റോപ്പിൽ നിർത്തിയതും ലിയ കയറി സൈഡ് സീറ്റുറപ്പിച്ചു. അവൾ നോക്കുമ്പോൾ ആര്യൻ താൻ കുടിച്ച ഗ്ലാസ്സിൽ നിന്നും ബാക്കി ചായ കുടിച്ചുകൊണ്ട് നിൽക്കുന്നതാണ് കണ്ടത്. താൻ കുടിച്ചതിൻ്റെ ബാക്കി ആയിരുന്നിട്ട് കൂടി അത് കളയാതെ കുടിച്ച ആര്യനെ കണ്ട് അവൾക്ക് വീണ്ടും ഒരു പ്രത്യേക സന്തോഷം തോന്നി. ഇത്ര ചെറിയ കാര്യങ്ങൾക്ക് പോലും താൻ എന്തിനാണ് ഇങ്ങനെ സന്തോഷിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല. ഒരുപക്ഷേ തൻ്റെ ജീവിതത്തിൽ കുറേക്കാലമായി താൻ സന്തോഷം എന്താണെന്ന് പോലും അറിയാത്തതുകൊണ്ട് ആയിരിക്കാം എന്നവൾ ഊഹിച്ചു.

മറ്റൊന്നും ചിന്തിക്കാതെ നല്ലൊരു ചായ കൂടി

💬 Comments

View all comments