Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
പാവം ആണ്…ഞാൻ ചേച്ചിയെ ചാക്കിലാക്കാൻ എന്തേലും കാണിച്ചിട്ടാണോ ചേച്ചി എൻ്റെ ചാക്കിൽ ആയത്…"
"എന്തോ എങ്ങനേ…?"
"ഹെഹേ…അല്ലാ…ഞാൻ ഉദ്ദേശിച്ചത് ഞാൻ ആരേയും ചാക്കിലാക്കാൻ പ്രത്യേകം ഹോമം ഒന്നും നടത്തുന്നില്ല…അല്ലപിന്നേ."
"അതാ ഞാൻ ഇന്നലെ പറഞ്ഞത് ആളുകൾ നിന്നെ ഇഷ്ടപ്പെടാൻ എന്തോ ഒരു പ്രത്യേക കഴിവ് നിനക്കുള്ളത് പോലെ…"
"ഇഷ്ടപ്പെടാൻ മാത്രം അല്ലാ വേണ്ടി വന്നാൽ നല്ലപോലെ വെറുപ്പിക്കാനും എനിക്ക് അറിയാം കേട്ടോ…ബീ കെയർഫുൾ."
"ഓ പിന്നേ ഒരു വീരപ്പൻ വന്നിരിക്കുന്നു…പോടാ ചെക്കാ ചിരിപ്പിക്കാതെ."
"ശ്ശേടാ…ഹാ അതൊക്കെ പോട്ടെ. ചന്ദ്രിക ചേച്ചി ഇന്ന് താമസിക്കും കുളത്തിലേക്ക് വരാൻ ചേച്ചിയോട് നോക്കി നിൽക്കണ്ട എന്ന് പറയാൻ പറഞ്ഞിരുന്നു."
"ഞാൻ ഇറങ്ങാൻ തുടങ്ങുവാരുന്നു അപ്പോഴാ നീ വന്നത്."
"ആഹാ…എനിക്കും പോണം ചെന്ന് വേഷം ഒക്കെ ഒന്ന് മാറട്ടേ…"
"എങ്കിൽ ഇനി നീ ഇറങ്ങുമ്പോൾ വാ എന്തായാലും താമസിച്ചു ഒന്നിച്ച് പോകാം."
"ഹാ എന്നാൽ അങ്ങനെ ആവട്ടെ…ഞാൻ പോയിട്ട് വരാം…"
"പോയിട്ട് ഇന്ന് തന്നെ വരുമോ…അതോ രാവിലത്തെ പോലെ ആകുമോ…"
"വരാം വരാം…ഹഹ…"
ആര്യൻ അവിടെ നിന്നുമിറങ്ങി അവൻ്റെ വീട്ടിലേക്ക് ചെന്നു. യൂണിഫോം എല്ലാം ഊരിയ ശേഷം അത് കൊണ്ടുപോയി അലക്കാൻ വേണ്ടി ഒരു ബക്കറ്റിൽ എടുത്ത് വച്ചു.
ഏകദേശം അഞ്ചര ആകാറായപ്പോഴേക്കും ആര്യൻ വീട് പൂട്ടി മുറ്റത്തേക്കിറങ്ങി. പതിവ് പോലെ മോളി ചേട്ടത്തി അപ്പുറത്ത് ചെടികൾക്ക് വെള്ളം ഒഴിച്ചുകോണ്ട് നിൽപ്പുണ്ടായിരുന്നു. ആര്യൻ അവരുടെ അടുത്തേക്ക് നടന്നു.
"ആഹാ ആര്യനോ…ഇതെങ്ങോട്ടാ കുളത്തിലേക്കാണോ."
"അതേ ചേട്ടത്തി…രാവിലെ പോകാൻ പറ്റിയില്ല അതുകൊണ്ട് ഇപ്പോ ഇറങ്ങി."
"അത് ശരി…ഇന്ന് വീടുകൾ കണ്ടുപിടിക്കാൻ ഒന്നും എൻ്റെ സഹായം വേണ്ടായിരുന്നോ?"
"ഹഹ…ചേട്ടത്തി ഇന്നലെ തന്നെ ഈ നാട്ടിലെ സകല വീടുകളും മുക്കും മൂലയും വരെ പറഞ്ഞു തന്നതല്ലേ അതുകൊണ്ട് ഇനി ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ല…"
"ഹഹഹ…ഏതായാലും ആര്യനെ ഇപ്പോ കണ്ടത് നന്നായി ഒരു സഹായം വേണമായിരുന്നു."
"എന്താ ചേട്ടത്തി?"
"വാ പറയാം…" ആര്യൻ അവരുടെ പുറകെ നടന്നു.
"ദാ ആ പൂക്കൂടകൾ ഒന്ന് എടുത്ത് തരാമോ ആര്യാ…അതിലെ പൂ എല്ലാം വാടി…അത് മാറ്റിയിട്ട് വേറെ വെയ്ക്കാം…" വീടിന് മുൻവശത്ത് ഹുക്കുകളിൽ തൂക്കി
💬 Comments
View all comments