Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
താക്കോൽ അവൻ്റെ കൈയിൽ നിന്നും വാങ്ങിച്ചിട്ട് "അതിനെന്താ ആര്യാ ഇങ്ങു തന്നേക്ക്…" എന്ന് പറഞ്ഞു.
"എങ്കിൽ ശരി ചേട്ടത്തി ഞാൻ പോയിട്ട് വരാം" എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവൻ്റെ ബക്കറ്റും എടുത്ത് അവിടെ നിന്നും ഇറങ്ങി.
അവൻ ശാലിനിയുടെ വീട്ടിലേക്ക് നടന്നു. ശാലിനി തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു. അവനെ കണ്ടതും പെട്ടെന്ന് ചാടി എഴുന്നേറ്റുകൊണ്ട് ബക്കറ്റുമായി ഇറങ്ങി അതുകൊണ്ട് അവൻ മുറ്റത്തേക്ക് കയറാതെ ഗേറ്റിന് അരികിൽ തന്നെ നിന്നു.
"ഞാൻ കരുതി എന്നെ പിന്നെയും പറ്റിച്ചെന്ന് നീ…എത്ര നേരമായി ഞാൻ നോക്കി ഇരിക്കുന്നു…എന്താ താമസിച്ചത്?" ശാലിനി നടന്നുകൊണ്ട് പറഞ്ഞു.
"അഞ്ചര ആയപ്പോൾ തന്നെ ഇറങ്ങിയതാ…അപ്പോഴാണ് മോളി ചേട്ടത്തിയെ കണ്ടത്…രണ്ട് മിനുട്ട് കുശലം പറയാം എന്ന് കരുതി കയറിയതാ ചേട്ടത്തി എന്നെക്കൊണ്ട് പൂക്കൂട തൂക്കി ഇടീപ്പിച്ചു…അതാ സമയം പോയത്."
"ആരെ കണ്ടാലും ഉടനെ കുശലം പറയാൻ ഓടിക്കോണം…"
"ശ്ശേടാ…അങ്ങനെയാണെങ്കിൽ നാളെ മുതൽ ചേച്ചിയെ കണ്ടാൽ മൈൻഡ് ചെയ്യാതെ പോകാം ഞാൻ."
"ഓ അല്ലേലും നിനക്ക് മോളി ചേട്ടത്തിയും ലിയ ചേച്ചിയും ഒക്കെ ഉണ്ടല്ലോ പിന്നെ എന്നെ മൈൻഡ് ചെയ്തില്ലേൽ എന്താ അല്ലേ…"
"ഹഹഹ…ശാലിനി ചേച്ചിക്ക് കുശുമ്പ് ആണോ…ഹേ ശാലിനി ചേച്ചി…"
"കൊഞ്ചാതെ നടക്ക് വേഗം…"
"അടിയൻ…"
"സമയം ഇപ്പോ തന്നെ വൈകി ഇനി തിരിച്ച് വരുമ്പോഴേക്കും ഇരുട്ട് മൂടാൻ തുടങ്ങും."
"അതിനെന്താ കൂടെ ഞാൻ ഇല്ലേ…"
"നീ കുളത്തിൽ വച്ച് വേറെ ആരെയെങ്കിലും കണ്ട് അവരോട് കുശലം പറയാൻ പോവില്ലെന്ന് ആര് കണ്ടൂ…"
"അങ്ങനെ ശാലിനി ചേച്ചിയെ ഇട്ടിട്ട് ഞാൻ പോകുമോ…"
"അയ്യാ അവൻ്റെ ഒരു ചാലിനി ചേച്ചി…ഞാൻ കണ്ടതാ രാവിലെ…"
"ഓഹ് അത് ഇതുവരെ വിട്ടില്ലേ…നാളെ രാവിലെ കണ്ടോണം ഞാൻ വരുന്നത്."
"കണ്ടാൽ മതി…ഹും…"
"ദേഷ്യപ്പെടുമ്പോ ചേച്ചിക്ക് സൗന്ദര്യം ലേശം കൂടുന്നുണ്ടോ എന്നൊരു സംശയം."
"മ്മ്…സുഖിച്ചു നടക്ക്…"
"ഇത്രപ്പെട്ടെന്ന് സുഖിച്ചോ ഞാൻ പോക്കാൻ തുടങ്ങിയതേ ഉള്ളൂ…"
"കൂടുതൽ നീ പൊക്കണ്ടാ ഇപ്പോ…ബാക്കി തിരിച്ച് വരുമ്പോ പൊക്കാം…അന്നേരവും എന്തെങ്കിലും വേണ്ടേ…"
"ഇത് ഉരുള പോലെ ഇങ്ങനെ ഉരുട്ടി ഉരുട്ടി വച്ചിരിക്കുകയാണോ…"
"എന്ത്?"
"അല്ലാ…എൻ്റെ ആക്കലുകൾക്കുമുള്ള ഈ മറുപടികളെ…എല്ലാത്തിനും ചേച്ചിക്ക് ഉരുളക്കുപ്പേരി പോലെ
💬 Comments
View all comments