Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
അവനെ പരോക്ഷമായി മുറിയിലേക്ക് വിളിക്കുകയാണെന്ന് മനസ്സിലായിട്ടും ആര്യൻ അത് നിരസിച്ചു. ഒരുപക്ഷേ അങ്ങനെയൊന്നും കുളത്തിൽ വച്ച് സംഭവിച്ചില്ലായിരുന്നെങ്കിൽ മോളി ഇന്ന് തന്നെ സ്വന്തമാക്കുമായിരുന്നു എന്ന് ആര്യൻ ആലോചിച്ചു. അവൻ മുറിയിലേക്ക് വരുന്നില്ലാ എന്ന് പറഞ്ഞത് മോളിയിൽ നിരാശ പടർത്തിയെന്ന് ആര്യൻ അവളുടെ മുഖത്ത് നിന്നും വായിച്ചെടുത്തു.
"ദാ ആര്യാ താക്കോൽ." മോളി തിരികെ താക്കോലുമായി വന്ന് അവൻ്റെ നേരെ നീട്ടി.
"ശരി ചേട്ടത്തി…" എന്ന് പറഞ്ഞുകൊണ്ട് അവൻ പുറത്തേക്കിറങ്ങി. കൂടെ മോളിയും ചെന്നു.
"വൈകിട്ട് എന്നെ സഹായിച്ചതിന് ഞാൻ ഒരു നന്ദി പോലും പറഞ്ഞില്ല…താങ്ക്സ് ഉണ്ട് കേട്ടോ…"
"ഏയ് അതിൻ്റെ ഒന്നും ആവശ്യമില്ല ചേട്ടത്തി."
"അല്ലാ എന്തെങ്കിലും പരിഭവമോ മറ്റോ ഉണ്ടെങ്കിൽ അത് മാറിക്കോട്ടെ എന്ന് വിചാരിച്ച് പറഞ്ഞെന്നെ ഉള്ളൂ."
താൻ അവിടെ നിന്നും തിടുക്കം കാണിച്ച് ഇറങ്ങുന്നത് ഉദ്ദേശിച്ചാണ് മോളി അത് പറഞ്ഞതെന്ന് ആര്യന് മനസ്സിലായി.
"അയ്യോ എന്ത് പരിഭവം ചേട്ടത്തി. മനസ്സിന് ഒരു സുഖം ഇല്ലാത്തത് പോലെ. ചെറിയ തലവേദനയും. അതാ ഞാൻ പെട്ടെന്ന് ഇറങ്ങുന്നത്. ഒന്ന് പോയി കിടക്കണം."
"അതാ ഞാനും വിചാരിച്ചു എന്ത് പറ്റിയെന്ന്. മുഖത്തൊരു വാട്ടവും. ആര്യനെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ. ഇനി ചിലപ്പോൾ പനിക്കാൻ ആവും."
"അറിയില്ലാ ചേട്ടത്തി…ശരി എന്നാൽ നാളെ കാണാം."
ആര്യൻ അവിടെ നിന്നും ഇറങ്ങി അവൻ്റെ വീട്ടിലേക്ക് പോയി. വാതിൽ തുറന്ന് അകത്തു കയറിയ ശേഷം തുണികൾ കൊണ്ടുപോയി പുറത്ത് വിരിച്ചിട്ടു.
അവന് ഒന്നിനും ഒരു ഉന്മേഷം ഇല്ലാത്തത് പോലെ തോന്നി. ഇന്നിനി ഒന്നിനും വയ്യ അതുകൊണ്ട് രാത്രിയിൽ ആഹാരം പോലും വേണ്ടാന്നു വച്ചുകൊണ്ട് അവൻ കട്ടിലിലേക്ക് കയറി കിടന്നു.
കിടക്കുമ്പോൾ ആര്യൻ്റെ മനസ്സിലേക്ക് ഇതുവരെ നടന്ന കാര്യങ്ങൾ എല്ലാം ഓരോന്നോരോന്നായി വന്നുകൊണ്ടിരുന്നു. എന്ത് പെട്ടെന്നാണ് ഓരോ സന്ദർഭങ്ങളും മാറിമറിയുന്നതെന്ന് അവൻ ആലോചിച്ചു. എല്ലാംകൂടി മനസ്സിൽ കിടന്ന് നുരഞ്ഞുപൊന്തുമ്പോൾ അവന് തല പൊട്ടിപ്പോകുന്ന പോലെ തോന്നി. അവൻ അവൻ്റെ തലയിൽ മുറുക്കെ പിടിച്ചുകൊണ്ട് കണ്ണുകൾ അടച്ചു കിടന്നു.
ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ കതകിൽ ആരോ മുട്ടുന്ന പോലെ ആര്യന് തോന്നി. അവൻ എഴുന്നേറ്റ് പോയി വാതിൽ തുറന്നു
💬 Comments
View all comments