Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
ഞാൻ ആരും കാണാതെ ചെയ്യാൻ ശ്രദ്ധിച്ചോളാം…" ആര്യൻ കളിയായി ശാലിനിയോട് പറഞ്ഞു.
ശാലിനി ഒന്ന് ഞെട്ടി അവൻ്റെ മുഖത്തേക്ക് നോക്കിയതും ആര്യൻ അവളുടെ നോട്ടം കണ്ട് പൊട്ടിച്ചിരിച്ചു. അവൾ അവനെ കളിയാക്കിയതാണെന്ന് മനസ്സിലായ ശാലിനിയും ഒരു ആശ്വാസത്തോടെ അവനെ നോക്കി അവൻ്റെ തോളിൽ അടിച്ചുകൊണ്ട് ചിരിച്ചു.
"മ്മ്…പഴയ ആര്യനായി വരുന്നുണ്ട് അതുകൊണ്ട് ഇതിന് ഞാൻ മറുപടി ഒന്നും പറയുന്നില്ല."
"പറയന്നേ…എനിക്കും കാണണം പഴയ ശാലിനിയെ."
"അടുത്ത തവണ നീ എന്തെങ്കിലും പറയുമ്പോൾ തീർച്ചയായും കണ്ടിരിക്കും പോരെ."
"ഓക്കേ ഹഹ…"
അവർ വീണ്ടും പഴയപോലെ തന്നെ കളി തമാശകൾ പറഞ്ഞ് ഇന്നലത്തെ സംഭവം പാടെ മനസ്സിൽ നിന്നും മായിച്ചുകൊണ്ട് വീട്ടിലേക്കുള്ള നടത്തം തുടർന്നു.
ശാലിനിയെ അവളുടെ വീട്ടിലാക്കിയ ശേഷം ആര്യൻ അവൻ്റെ വീട്ടിലേക്ക് പോയി. രാവിലത്തെ എല്ലാ പരിപാടികളും തീർത്ത് ആര്യൻ ജോലിക്ക് പോകാൻ ഒരുങ്ങി. അവൻ വീടിൻ്റെ ഗേറ്റിന് സമീപം ലിയയെ കാത്ത് നിന്നു.
എട്ടര കഴിഞ്ഞപ്പോഴേക്കും ലിയ നടന്നു വരുന്നത് ആര്യൻ കണ്ടു. അവനെ കണ്ടതും ലിയയുടെ മുഖത്ത് സന്തോഷം പടർന്നു. അവൾ അവൻ്റെ അരികിലേക്ക് ചെന്നു.
"ഞാൻ കരുതി നീ പോയിട്ടുണ്ടാകുമെന്ന്."
"ചേച്ചി വരട്ടെ എന്ന് കരുതി."
"മ്മ്…ഇന്നെന്താ കഴിക്കാൻ പോയില്ലേ?"
"ഇല്ലാ ഇന്ന് ഞാൻ തന്നെ ഉണ്ടാക്കി കഴിച്ചു."
"ആഹാ…കേറട്ടെ ഞാൻ?" ലിയ ആര്യൻ്റെ സൈക്കിളിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
"ഹാ കേറിക്കോ ചേച്ചി."
അവർ ഓഫീസിലേക്ക് യാത്ര ആയി. പതിവ് പോലെ തന്നെ അന്നും അധികം ജോലികൾ ഒന്നും ഉണ്ടായിരുന്നില്ല. ആര്യൻ ഉച്ചക്ക് കത്തുകൾ കൊണ്ടുപോയി കൊടുത്ത് തിരികെ വന്ന ശേഷം അവർ കഥകൾ പറഞ്ഞിരുന്നു. ഉച്ചക്ക് അവൻ കുട്ടൻ്റെ കടയിൽ പോയി ഊണ് കഴിക്കാൻ മാത്രം അവിടുന്നിറങ്ങി. കഴിച്ചിട്ട് വന്നതിന് ശേഷം വീണ്ടും അവർ സംസാരിച്ചുകൊണ്ടിരുന്നു.
ഓഫീസ് പൂട്ടി നാലുമണിയോടെ അവർ ഇറങ്ങി. ആര്യൻ അന്നും അവളെ ബസ്സ് സ്റ്റോപ്പിൽ കൊണ്ടുപോയി ആക്കി. എന്നാൽ ഇന്നലത്തെ പോലെ ലിയ വേണ്ടാ എന്നൊന്നും പറയാഞ്ഞത് ആര്യൻ ശ്രദ്ധിച്ചു. അവളെ കൊണ്ട് വിട്ട ശേഷം കടയിൽ നിന്നുമൊരു ചായയും കുടിച്ച് പഴംപൊരിയും കഴിച്ച് ഒരു നാല്
💬 Comments
View all comments