Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
വിട് ചേച്ചി…ഞാൻ ഇന്നും ചേച്ചീടെ മൂഡ് ശോകം ആക്കുന്നില്ല…നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം."
"ഹാ അതാ നമ്മൾക്ക് രണ്ടുപേർക്കും നല്ലത്…"
അവർ ഇരുവരും ആ വിഷയം മാറ്റി വേറെ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. തമാശകളും വിശേഷങ്ങളും പറഞ്ഞ് അവർ സമയം തള്ളി നീക്കി. ഒരു മണി ആകാറായപ്പോൾ ആര്യൻ അവിടെ നിന്നും ഊണ് കഴിക്കാനായി പുറപ്പെട്ടു.
കടയിൽ ചെന്ന് ഊണ് കഴിച്ച ശേഷം ആര്യൻ പെട്ടെന്ന് തന്നെ അവിടെ നിന്നും ചന്ദ്രികയോട് യാത്ര പറഞ്ഞിറങ്ങി. തിരികെ ഓഫീസിലേക്ക് പോയ ആര്യൻ വീണ്ടും ലിയയോടൊപ്പം സമയം ചിലവഴിച്ചു. അന്നും മറ്റു പണികൾ ഒന്നും വേറെ ഇല്ലാതിരുന്നതിനാൽ അവർക്ക് രണ്ടുപേർക്കും പരസ്പരം കുറേക്കൂടി മനസ്സിലാക്കാനും അറിയാനും എല്ലാം ആ സമയങ്ങൾ ഉപകരിച്ചു. ഒടുവിൽ പോകേണ്ട നേരം ആയപ്പോൾ അവർ ഓഫീസ് പൂട്ടി ഇറങ്ങി.
ലിയ ആര്യൻ്റെ ഒപ്പം സൈക്കിളിൽ തന്നെ കയറി. ആര്യൻ്റെ വീട് എത്തിയിട്ടും അവൻ സൈക്കിൾ നിർത്താതെ പോകുന്നത് കണ്ടപ്പോൾ ലിയ അവൻ്റെ പുറത്ത് ഒന്ന് തട്ടി.
"ടാ ഇവിടെ ഇറക്കിയാൽ മതി ഞാൻ പൊയ്ക്കോളാം."
"സാരമില്ല ഞാൻ വിടാം…"
"വേണ്ടടാ പറയുന്നത് കേൾക്ക് വെറുതെ അവിടെ വരെ വരണമെന്നില്ല എന്നെ കൊണ്ടാക്കാൻ…"
"എങ്കിൽ വെറുതെ അല്ലാ എനിക്കൊരു ചായ കൂടി കുടിക്കണം അപ്പളോ…"
"അത് നീ എന്നെ കൊണ്ടാക്കാൻ വേണ്ടി പറയുന്നതല്ലേ…"
"ഞാൻ കൊണ്ടാക്കിയാൽ ചേച്ചിക്ക് എന്താ പ്രശ്നം…രാവിലെ നടക്കാൻ വയ്യാ എന്ന് പറഞ്ഞ ആളല്ലേ…"
"പ്രശ്നം ഒന്നും ഉണ്ടായിട്ടല്ലാ…നീ എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നത്…"
"എനിക്കൊരു ബുദ്ധിമുട്ടും ഇല്ലാ…ചേച്ചി അവിടെ മിണ്ടാതിരുന്നാൽ മതി എന്തായാലും എത്താറായി…"
"നിൻ്റെ കാര്യം…"
രാവിലെ വെറുതെ അവനോട് നടക്കാൻ വയ്യാ എന്ന് പറഞ്ഞ ഒരു കൊച്ചു കാര്യം പോലും അവൻ ഓർത്തിരുന്നതും തന്നെ ബസ്സ് സ്റ്റോപ്പിലേക്ക് കൊണ്ട് വിടാൻ കാണിച്ച അവൻ്റെ മനസ്സും എല്ലാം ഓർത്തപ്പോൾ ലിയക്ക് കുറേ കാലങ്ങൾക്ക് ശേഷം തന്നോട് ഒരാൾ കരുതലും സ്നേഹവും കാണിക്കുന്നത് പോലൊരു തോന്നൽ വന്നു തുടങ്ങി.
വെറും രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ ആര്യൻ ഇപ്പോൾ തനിക്ക് പ്രിയപ്പെട്ട ചുരുക്കം ആൾക്കാരിൽ ഒരാൾ
💬 Comments
View all comments