Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]
രണ്ട് മുട്ടിയിട്ടും തുറക്കാത്തതിനാൽ അവൻ കോളിംഗ് ബെൽ അടിച്ചു. എന്നിട്ടും ഒരനക്കവും ഉണ്ടായില്ല. ഇനി പനിയോ മറ്റോ ആവും എന്ന് കരുതി ആര്യൻ അവിടെ നിന്നും തിരിഞ്ഞു നടന്നു.
രണ്ടടി മുന്നോട്ട് വെച്ചതും പുറത്തെ ലൈറ്റ് പ്രകാശിച്ചു. ആര്യൻ അവിടെ നിന്നു. വാതിലിൻ്റെ കുറ്റിയെടുക്കുന്ന ശബ്ദം കേട്ടുകൊണ്ട് അവൻ വീണ്ടും തിരിഞ്ഞു നടന്നു.
ഉറക്കച്ചടവോടുകൂടി ശാലിനി വാതിലും തുറന്ന് തിണ്ണയിലേക്ക് ഇറങ്ങി വന്ന് കണ്ണുകൾ തിരുമി ആ ഇളം വെളിച്ചത്തിൽ ആര്യനെ നോക്കി നിന്നു.
"എന്താ ചേച്ചി ഉറക്കമായിരുന്നോ?"
"അതേടാ…"
"അങ്ങനെ വരാൻ വഴിയില്ലല്ലോ…വെളുപ്പിനെ ആരും അങ്ങനെ കിടന്നുറങ്ങിപ്പോകാറില്ല എന്ന് എന്നോട് കുറച്ച് ദിവസങ്ങൾ മുന്നേ ആരോ പറഞ്ഞതുപോലെ…" ആര്യൻ കളിയാക്കി പറഞ്ഞു.
"ടാ ടാ…നീ എന്നെ ആക്കുവാണോ അല്ലിയോ എന്ന് ഈ ഉറക്കപ്പിച്ചിലും എനിക്ക് മനസ്സിലാകും കേട്ടോ…"
"ഹഹ…എന്തോ പറ്റി…ഞാൻ കരുതി വല്ല പനിയും പിടിച്ച് കിടക്കുവായിരിക്കുമെന്ന്…പോകാൻ തുടങ്ങുവായിരുന്നു ഞാൻ…വരുന്നില്ലേ?"
"ഇല്ലെടാ…നീ പൊയ്ക്കോ."
"അതെന്തു പറ്റി?"
"അത്…ഏയ് ഒന്നുമില്ല…"
"ഒന്നുമില്ലാതെ ഒന്നും ആവില്ല…എന്താ പനിയുണ്ടോ നോക്കട്ടെ…"
ആര്യൻ തിണ്ണപ്പടിയിലേക്ക് കയറി നിന്നുകൊണ്ട് ശാലിനിയുടെ നെറ്റിയിലും വലത്തേ കവിളിന് തൊട്ടു താഴെയായും അവൻ്റെ വലതുകൈയുടെ പുറം ഭാഗം കൊണ്ട് തൊട്ടു നോക്കി.
"ഏയ് പനിയോ ചൂടോ ഒന്നുമില്ലല്ലോ…പിന്നെന്താ പറ്റിയത്?"
"ഒന്നുമില്ല ഇന്നെനിക്ക് വരാൻ തോന്നുന്നില്ല അത്രതന്നെ…എനിക്ക് ദേഷ്യം വരുന്നതിന് മുന്നേ നീ വേഗം പോയെ…"
"അയ്യോ ഞാൻ പോയ്ക്കോളാമേ…വരാൻ വയ്യാത്ത ആളെ എടുത്തോണ്ട് പോകാൻ ഒന്നും എനിക്ക് പറ്റില്ലപ്പാ…ചന്ദ്രിക ചേച്ചിയോട് എന്നാ പറയും ഞാൻ…"
"ചേച്ചിക്ക് അറിയാം നീ ഒന്നും പറയാനും ചോദിക്കാനും നിൽക്കണ്ട…"
"ഓ ആയിക്കോട്ടെ…ശരി എന്നാൽ…ഞാൻ പോവാ…"
ആര്യൻ അവിടെ നിന്നും നടന്നു. അവൻ ഗേറ്റ് കടന്ന ശേഷം തിരിഞ്ഞ് നോക്കിയപ്പോൾ ശാലിനി അവനെ നോക്കി കൈ വീശി. അത് കണ്ട ആര്യൻ "ഹും…" എന്ന് പറഞ്ഞുകൊണ്ട് നീരസം പ്രകടിപ്പിച്ച് നടന്നു. അവൻ്റെ ആ പ്രവർത്തി കണ്ട് ചിരിച്ചുകൊണ്ട് ശാലിനി അകത്തേക്ക് കയറി വാതിലടച്ചു.
"എന്നാലും ചേച്ചി എന്തായിരിക്കും വരാത്തത്?...അയ്യോ ഇനി അമ്മൂട്ടിക്ക് എന്തെങ്കിലും അസുഖം?... ഏയ് അതൊന്നുമാവില്ല…ഇനി അതാണെങ്കിൽ തന്നെ എന്നോട് എന്താ പറയാതെ ഇരിക്കാൻ?…അപ്പോ അതാവില്ല കാര്യം…ചന്ദ്രിക ചേച്ചിക്ക് അറിയാമെന്നല്ലേ പറഞ്ഞത്…ചിലപ്പോ ചേച്ചിയോട് പറഞ്ഞിട്ടുണ്ടാവും…എന്തായാലും ചേച്ചിയോട് ചോദിച്ചു നോക്കാം…" എന്നിങ്ങനെ പല ചോദ്യങ്ങളും ഉത്തരങ്ങളും മനസ്സിൽ സ്വയം പിറുപിറുത്തുകൊണ്ട് ആര്യൻ കുളത്തിലേക്ക് നടന്നു.
കുളത്തിലെത്തിയ ആര്യൻ അവൻ കൊണ്ടുവന്ന ബക്കറ്റ് പടവിൽ വച്ചിട്ട് വസ്ത്രങ്ങൾ
💬 Comments
View all comments