Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]
എന്നാൽ ഇവരെ രണ്ടുപേരെയും ശ്രദ്ധിച്ചുകൊണ്ട് പുറകിൽ മാറി മൂന്നാമതൊരാൾ കൂടി ആ ബസ്സിൽ നിൽപ്പുണ്ടായിരുന്നു.
അഞ്ച് മിനുട്ടുകൾ കൂടി കഴിഞ്ഞപ്പോഴേക്കും വണ്ടി ബസ്സ് സ്റ്റാൻഡിൽ എത്തി. ആളുകൾ എല്ലാം അവിടെ ഇറങ്ങി. കൂടെ ആര്യനും. അവൻ അവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിലേക്ക് നടന്നു. കോട്ടയത്തേക്കുള്ള ബസ്സ് ഉടനെ തന്നെ വരുകയും അവൻ അതിൽ കയറി വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചു.
************************************************
വീട്ടിൽ ചെന്ന് അമ്മയോടൊപ്പം ഒരു ദിവസം ചിലവഴിച്ച ശേഷം ആര്യൻ ഞായറാഴ്ച രാവിലെ തന്നെ മന്ദാരക്കടവിലേക്ക് തിരിച്ചു.
ഉച്ചയോടെ തന്നെ ടൗണിൽ എത്തിയ ആര്യൻ ആദ്യം കണ്ട ഒരു ഹോട്ടലിൽ നിന്നും ആഹാരം കഴിച്ചിട്ട് അവന് ആവശ്യമായ സാധനങ്ങൾ എല്ലാം ഓരോന്നായി വാങ്ങാൻ കടകൾ തിരഞ്ഞു. ഞായറാഴ്ച ആയിരുന്നതിനാൽ ഭൂരിഭാഗം കടകളും അടച്ചിട്ടിരിക്കുകയാണ്. എങ്കിലും അവന് വേണ്ട സാധങ്ങൾ എല്ലാം തന്നെ അവൻ ലഭ്യമായ കടകളിൽ നിന്നും വാങ്ങി.
സാധനങ്ങൾ എല്ലാം വാങ്ങി കഴിഞ്ഞപ്പോഴേക്കും സമയം മൂന്ന് കഴിഞ്ഞിരുന്നു. അവൻ ബാഗുകളും കവറുകളും എല്ലാം തൂക്കി സ്റ്റാൻഡിലേക്ക് നടന്നു. മൂന്നരയോടെ തന്നെ അവന് പോകാൻ ഉള്ള ബസ്സ് വന്നു. ആര്യൻ അതിൽ കയറി യാത്ര ആയി.
മന്ദാരക്കടവിൽ ബസ്സ് വന്നു നിന്നപ്പോൾ ആര്യൻ ആദ്യമായി അവിടെ വന്നു ഇറങ്ങിയപ്പോൾ ഉണ്ടായിരുന്ന ഒരു മാനസികാവസ്ഥ ആയിരുന്നില്ല അവന് ഇപ്പോൾ ഉണ്ടായിരുന്നത്. അവൻ വളരെ സന്തോഷത്തോട് കൂടി തന്നെ ബസ്സിൽ നിന്നും തൻ്റെ സ്വന്തം നാടെന്ന പോലെ അവിടെ ഇറങ്ങി.
ആദ്യം തന്നെ അവൻ കുട്ടച്ചൻ്റെ കടയിലേക്ക് കയറി. ആര്യനെ കണ്ടതും കുട്ടച്ചൻ വളരെ സന്തോഷത്തോടെ അവനെ അകത്തേക്ക് വരവേറ്റു.
"ആഹാ എത്തിയോ…വാ…വാ…എങ്ങനെയുണ്ടായിരുന്നു യാത്ര ഒക്കെ…"
"കുഴപ്പമില്ലായിരുന്നു കുട്ടച്ചാ…എവിടെ ചന്ദ്രിക ചേച്ചി?"
"ഞാൻ ഇവിടെയുണ്ടെടാ…വരുവാ…" അകത്ത് നിന്നും ആര്യൻ്റെ ചോദ്യം കേട്ട ചന്ദ്രിക വിളിച്ച് പറഞ്ഞു.
"ഹാ…അതേ വരുമ്പോ ഒരു ചായ കൂടി എടുത്തോ…" ആര്യൻ അതിന് മറുപടി കൊടുത്തു.
"അത് നീ പ്രത്യേകം പറയണ്ടല്ലോ…കൊണ്ടുവരുവാ…"
"ഹാ ശരി…"
"പിന്നെ അമ്മയൊക്കെ സുഖം ആയിട്ടിരിക്കുന്നോ…"
"സുഖമായിരിക്കുന്നു കുട്ടച്ചാ…"
അപ്പോഴേക്കും ചന്ദ്രിക ചായയുമായി അവനടുത്തേക്ക് വന്നു. ആര്യനെ കണ്ട
💬 Comments
View all comments