0%

Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]

Author : Kambikathakal Read All Parts 3131

പോയപ്പോൾ പുസ്തകം എടുത്തില്ലല്ലോ ഞാൻ അത് കൊണ്ടുവന്നിട്ടുണ്ട്…പകരം വേറെ ഒരു പുസ്തകം കൂടി വേണം…നീ ഇപ്പോ ഇറങ്ങുമോ…അമ്മ വിളക്ക് കത്തിക്കുന്നതിന് മുന്നേ എനിക്ക് ചെല്ലണം…"

"അതിനെന്താ…എന്നെ നോക്കണ്ടാ…കൊണ്ടുവന്ന പുസ്തകം മേശയിൽ വെച്ചിട്ട് ചേച്ചി തന്നെ ഇഷ്ടമുള്ളത് നോക്കി ഒരെണ്ണം എടുത്തോ…"

"ഹാ ശരി…"

ശാലിനി അവൻ്റെ മുറിയിലേക്ക് കയറി പഴയ പുസ്തകം മേശയിൽ വച്ചു. അതിന് ശേഷം അവിടിരുന്ന പുസ്തകങ്ങളിൽ ചിലതിൽ പെട്ടെന്ന് കണ്ണോടിച്ച് നോക്കി. ഒരുപാട് നേരം നോക്കി നിന്ന് ഒരെണ്ണം എടുക്കാൻ സമയം ഇല്ലാഞ്ഞതിനാൽ ശാലിനി അവിടെ ഇരുന്ന പുസ്തകങ്ങളിൽ ഒരെണ്ണം എടുത്ത് "ഇതെങ്കിൽ ഇത്" എന്ന് പറഞ്ഞുകൊണ്ട് മുറിക്ക് പുറത്തേക്ക് വന്നു.

"ടാ ഞാൻ ഒരെണ്ണം എടുത്തിട്ടുണ്ട്…പോവാ കേട്ടോ…നിൽക്കാൻ സമയമില്ല…"

"ശരി ചേച്ചീ…പോകുമ്പോ വാതില് ചാരിയേക്കേ…"

"ആടാ…"

ശാലിനി വാതിൽ ചാരി അവളുടെ വീട്ടിലേക്ക് പോയി. അഞ്ച് മിനുട്ടിനുള്ളിൽ തന്നെ ആര്യൻ കുളി കഴിഞ്ഞിറങ്ങി മുറിയിലെത്തി വേഷം മാറി. ശാലിനി കൊണ്ടുവച്ച പുസ്തകം അവൻ മറ്റു പുസ്തകങ്ങളുടെ മുകളിൽ വച്ചിട്ട് മുറിക്ക് പുറത്തേക്കിറങ്ങാൻ തിരിഞ്ഞു. പെട്ടെന്ന് എന്തോ ഓർത്ത പോലെ ആര്യൻ വേഗം തിരിഞ്ഞ് "ദി കമ്പനി ഓഫ് വുമെൺ" എന്ന പുസ്തകത്തിൻ്റെ മലയാളം പതിപ്പ് അവൻ്റെ മേശപ്പുറത്ത് തിരഞ്ഞു. അവൻ മറ്റു പുസ്തകങ്ങളെല്ലാം എടുത്ത് ഓരോന്നും മാറി മാറി അതിൻ്റെ ഇടയിലും മേശയുടെ ഉള്ളിലും എല്ലാം നോക്കിയെങ്കിലും അത് അവിടെ എങ്ങും കണ്ടില്ല. താൻ ഏത് പുസ്തകം ശാലിനി കാണരുതെന്ന് വിചാരിച്ചോ ആ പുസ്തകം തന്നെയാണ് അവൾ കൃത്യമായി എടുത്തോണ്ട് പോയിരിക്കുന്നതെന്ന സത്യം ആര്യൻ തിരിച്ചറിഞ്ഞു.

(തുടരും…)

__________________________________

പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ എനിക്ക് തന്ന പിന്തുണയും അഭിപ്രായങ്ങളും സ്നേഹവും ഞാൻ വിചാരിച്ചതിലും എത്രയോ കൂടുതൽ ആയിരുന്നു. അതുകൊണ്ട് ഈ ഭാഗത്തിനും അതുപോലെ തന്നെ പിന്തുണ തരണം എന്ന് ഞാൻ ഒരിക്കലും വാശി പിടിക്കില്ല. വായിച്ചിട്ട് നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ അറിയിക്കുക സ്നേഹം(❤️) നൽകുക. എന്തെങ്കിലും പോരായ്മകളും നിർദേശങ്ങളും ഉണ്ടെങ്കിൽ അതും അഭിപ്രായങ്ങളായി എഴുതി അറിയിക്കുക. അടുത്ത ഭാഗത്തിൽ വീണ്ടും കാണാം.

AEGON TARGARYEN.

💬 Comments

View all comments