0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Kambikathakal Read All Parts 2704

പടികൾ ഇറങ്ങി അവൻ്റെ ചെരുപ്പ് ഇട്ടുകൊണ്ട് പോകാനായി തിരിഞ്ഞു. നടക്കുന്നതിന് മുന്നേ അവൻ വീണ്ടും തിരിഞ്ഞ് സുഹറയുടെ മുഖത്ത് ഒന്ന് നോക്കി പുഞ്ചിരിച്ചു.

"ഇത്തയ്ക്ക് ഒരു അനിയൻ ഉണ്ടായിരുന്നു അല്ലേ…?"

തൻ്റെ പെട്ടെന്നുള്ള ആ ചോദ്യം കേട്ടപ്പോൾ സുഹറയുടെ മുഖത്ത് ഒരു ചോദ്യഭാവം നിറയുന്നത് ആര്യൻ കണ്ടു.

"അതേ…ആര്യന് എങ്ങനെ…?"

"അറിയാം എന്നല്ലേ…ഞാൻ ഇത്താ എന്ന് വിളിക്കുമ്പോൾ ഇത്തയുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം ഞാൻ ശ്രദ്ധിക്കാറുണ്ട്…പിന്നെ വെറും രണ്ടു തവണ മാത്രം കണ്ട എന്നോട് ഇത്ത ഇങ്ങനെ സ്നേഹം കാണിക്കേണ്ട കാര്യവും ഇല്ലല്ലോ…"

ആര്യൻ പറഞ്ഞത് കേട്ട് സുഹറ അവനെ വാത്സല്യത്തോടെ തന്നെ നോക്കി നിന്നു.

"വരട്ടെ ഇത്താ…"

"മ്മ്…" സുഹറ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.

ആര്യൻ അവിടെ നിന്ന് വീണ്ടും ഓഫീസിലേക്ക് തന്നെ നടന്നു. പോകുന്ന വഴിയിൽ സുഹറയുടെ മനസ്സിലെ വിഷമവും സങ്കടവും നേരിട്ട് അവളിൽ നിന്ന് തന്നെ അറിഞ്ഞതിൻ്റെ നൊമ്പരവും ആര്യൻ്റെ ഉള്ളിൽ നിറഞ്ഞിരുന്നു.

ആര്യൻ ഓഫീസിലേക്ക് കയറിയതും അവനെയും കാത്ത് അവിടെ ഇരുന്ന ലിയയുടെ ചോദ്യവും ഒന്നിച്ചായിരുന്നു.

"എവിടെയായിരുന്നു ഇത്രയും നേരം?"

"ഏഹ്…ഞാൻ ഇപ്പോ അങ്ങോട്ട് പോയതല്ലേയുള്ളൂ…"

"നീ പോയിട്ട് ഇരുപത് മിനുട്ട് ആയി…"

"അതാണോ ഇത്രയും വലിയ നേരം…?"

"ഇരുപത് മിനുട്ടെന്താ ചെറിയ സമയാ…?"

"ശെടാ…ഞാൻ ചെന്നപ്പോൾ ഇത്ത ആഹാരം കഴിക്കുവായിരുന്നു…അതാ താമസിച്ചത്…"

"കഴിച്ചു കഴിയുന്നത് വരെ നിനക്ക് നോക്കിയിരിക്കണോ അത് എടുത്തിട്ട് ഇങ്ങു പോന്നാൽ പോരെ…"

"ഒരു പത്ത് മിനുട്ട് അവിടെ ഇരുന്നെന്ന് വെച്ച് എന്ത് സംഭവിക്കാനാ ചേച്ചീ…എന്താ ചേച്ചീടെ പ്രശ്നം ശരിക്കും അത് പറ…"

"എന്ത് പ്രശ്നം?"

"പിന്നെ എന്തിനാ ഇങ്ങനെ കിടന്നു വഴക്കിടുന്നത്…?"

"അതിന് ആരാ വഴക്കിട്ടത്…?"

"പിന്നെ ഞാനാണോ?"

"ഞാൻ നിന്നോട് താമസിച്ചത് എന്താണെന്നല്ലേ ചോദിച്ചുള്ളൂ…"

"ഹാ…അതെന്തുകൊണ്ടാണെന്ന് ഞാൻ പറഞ്ഞല്ലോ…പിന്നെ എന്താ പ്രശ്നം…?"

"മ്മ്…ശരി ആയിക്കോട്ടെ…"

"ശെടാ…ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും കൂടെ ഇരിക്കുന്നതും പോരാ പത്ത് മിനുട്ട് താമസിച്ചെന്നും പറഞ്ഞ് ഇങ്ങനെയുണ്ടോ…" എന്നും പറഞ്ഞ് ആര്യൻ അകത്തേക്ക് പോയി.

അതുകേട്ട ലിയ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവൻ്റെ പുറകെ ചെന്നു.

"എന്താ നീ പറഞ്ഞത്…നിന്നോട് ഞാൻ ആവശ്യപ്പെട്ടോ ഡ്യൂട്ടി

💬 Comments

View all comments